Connect with us

Screenima

Gopi Sundar and Abhaya Hiranmayi

latest news

ചേച്ചി വളർത്തിയ പട്ടിയിൽ ഒരുത്തനായിരുന്നു അവൻ; ഗോപി സുന്ദറിനെക്കുറിച്ചുള്ള കമന്റിന് മറുപടിയുമായി അഭയ

പിന്നണി ഗാനരംഗത്തും സ്റ്റേജ് ഷോകളിലും ഇതിനോടകം തന്നെ തന്റെ മികവ് തെളിയിച്ച ഗായികയാണ് അഭയ ഹിരണ്മയി. സോഷ്യൽ മീഡിയയിലും സജീവമായ അഭയയെക്കുറിച്ച് ആളുകൾ സംസാരിക്കുന്നത് പലപ്പോഴും അവരുടെ വ്യക്തി ജീവിതമാണ്. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ലിവിംഗ് റ്റുഗെദര്‍ ജീവിതവും, വേര്‍പിരിയലുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു. എന്നാൽ ഇത്തരം ചർച്ചകളെല്ലാം അവഗണിക്കുകയാണ് ഗായിക പൊതുവേ ചെയ്യാറുള്ളത്. അതേസമയം തന്റെ ഏറ്റവും പുതിയ പോസ്റ്റിലും സമാന കമന്റുകൾ പ്രത്യക്ഷപ്പെട്ടതോടെ വായടപ്പിക്കുന്ന മറുപടിയായി അഭയ തന്നെയെത്തി. 

കൊച്ചിയിലെ അനിമല്‍ റെസ്‌ക്യൂ ഡ്രൈവിലെ വിശേഷങ്ങൾ പങ്കുവെച്ച് പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെയായിരുന്നു സംഭവം. വീഡിയോയിൽ അഭയ പറയുന്നതിങ്ങനെ,  “ഞാനൊരു ഡോഗ് ലവറാണെന്ന് എല്ലാവര്‍ക്കും അറിയാം. ഒരുപാട് പട്ടികളെ ഞാന്‍ വളര്‍ത്തിയിട്ടുണ്ട്. നാടനായാലും അല്ലാതെ മേടിച്ച ഡോഗ്‌സിനെയൊക്കെ വളര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ കൂടുതലും അഡോപ്ഷനാണ് ചെയ്യുന്നത്. തെരുവുകളില്‍ നിന്നും രക്ഷപ്പെടുത്തി കൊണ്ടുവന്ന ഡോഗ്‌സിനെ അഡോപ്ക്ഷന്‍ ഡ്രൈവിലൂടെ ആവശ്യമുള്ളവര്‍ക്ക് ഏറ്റെടുക്കാം.”

Abhaya Hiranmayi
Abhaya Hiranmayi

വീഡിയോയുടെ താഴെയായി ഗോപി സുന്ദറിനെക്കുറിച്ചുള്ള കമന്റുകളും വന്നിരുന്നു. ചേച്ചി വളര്‍ത്തിയ പട്ടിയില്‍ ഒരുത്തനായിരുന്നു ലവന്‍ എന്നായിരുന്നു ഒരാള്‍ പറഞ്ഞത്. ആരായിരുന്നു ലവന്‍ എന്നായിരുന്നു അഭയ ചോദിച്ചത്. “അങ്ങനെയൊരു പട്ടിയെ ഞാന്‍ വളര്‍ത്തിയിട്ടില്ലല്ലോ, നല്ല മാനസികാവസ്ഥയാണല്ലോ, കഷ്ടമെന്നായിരുന്നു അഭയയുടെ മറുപടി. ഇനി ഗോപി സുന്ദറിനെയാണ് ഉദ്ദേശിച്ചതെങ്കില്‍ എനിക്ക് അഭിമാനമേയുള്ളൂ. ആര് ആരെ വളര്‍ത്തിയെന്ന കണക്കെടുപ്പ് ചേട്ടന്‍ എടുക്കാന്‍ നില്‍ക്കണ്ട. സ്വന്തം വീട്ടില് ഭാര്യയും അമ്മയും സുഖമായിരിക്കുന്നു എന്ന് പോയി നോക്ക്.” അഭയ കടുപ്പിച്ചു.

പോസ്റ്റിന് താഴെ ചിരിച്ചുള്ള സ്‌മൈലി ഇട്ടവര്‍ക്കും അഭയ മറുപടിയേകിയിരുന്നു. ചിരിക്കാന്‍ വേണ്ടി ഞാനൊന്നും പറഞ്ഞിട്ടില്ല. ചിരി പരിഹാസമായി മാറാനുള്ള കാര്യങ്ങള്‍ ഞാന്‍ പറഞ്ഞിട്ടില്ല. നിങ്ങള്‍ കരയണോ ചിരിക്കണോ എന്ന് എന്റെ പോസ്റ്റില്‍ ഞാന്‍ തീരുമാനിക്കും, ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. ഡോഗിനെ കാണാനാണ് വന്നതെങ്കില്‍ കണ്ടിട്ട് പോണം, ഊള ഡയലോഗ് അടിക്കരുതെന്നായിരുന്നു മറ്റൊരാളോട് അഭയ പറഞ്ഞത്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top