മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് പാർവതിയുടെയും ജയറാമിന്റെയും. ഇരുവരുടെയും പ്രണയവും വിവാഹവുമെല്ലാം ആഘോഷമാക്കിയ പ്രേക്ഷകർക്ക് മക്കൾ കാളിദാസനും മാളവികയും പ്രിയപ്പെട്ടവരാണ്. അതുകൊണ്ട് തന്നെ കാളിദാസിന്റെ വിവാഹ വാർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു കാളിദാസിന്റെ വിവാഹ നിശ്ചയം. ഇതിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തു വന്നതോടെ കൂടുതൽ അവേശത്തിലായിരിക്കുകയാണ് കാളിദാസിന്റെ മാത്രമല്ല ജയറാമിന്റെയും പാർവതിയുടെയും ആരാധകരും. തരിണി കലിംഗരായറാണ് കാളിദാസിന്റെ വധു.
അതേസമയം, കാളിദാസിന് മുൻപ് മറ്റൊരു വിവാഹത്തിനാകും ആദ്യം വേദിയൊരുങ്ങുകയെന്നാണ് പാർവതി തന്നെ വ്യക്തമാക്കുന്നത്. അടുത്തിടെയാണ് താനും പ്രണയത്തിലാണെന്ന സൂചന മാളവിക നൽകിയത്. ഭാവിവരന്റെ മുഖം കാണിക്കാത്ത തരത്തിലുള്ള ചിത്രങ്ങളായിരുന്നു ആദ്യം പങ്കുവെച്ചത്. പിന്നീട് താരപുത്രി കാമുകന്റെ മുഖം കാണുന്ന ചിത്രങ്ങളും പങ്കുവെച്ചു. അധികം വൈകാതെ തന്നെ മകളുടെ വിവാഹം നടത്താനുള്ള തീരുമാനത്തിലാണ് ജയറാമും പാർവ്വതിയുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.
നടി കാര്‍ത്തിക നായരുടെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പാർവ്വതി ഇതേക്കുറിച്ച് മനസ് തുറന്നത്. ഷൂട്ടിംഗ് തിരക്കിലായിരുന്നതിനാല്‍ ജയറാം വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നില്ല. ഇത് പറഞ്ഞതിന് ശേഷം കാളിദാസിന്റെ കല്യാണം ഉടനെ ഉണ്ടാകുമോ എന്ന് ഒരു മാധ്യമപ്രവർത്തകൻ പാർവ്വതിയോട് ചോദിച്ചു, തുടർന്നാണ് കാളിദാസിന്റേത് ഉടനെയില്ല, മോളുടേത് കാണുമെന്നായിരുന്നു പാര്‍വതി പറഞ്ഞത്.
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്. സത്യന്…
പ്രേക്ഷകര്ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്മ്മാതാവ്, യൂട്യൂബര് എന്നീ നിലകളില് എല്ലാം…
മിനിസ്ക്രീന് പ്രേക്ഷകര്ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്…
മലയാളക്കരയില് നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…