latest news
അതുക്കും മേലെ…തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള നടൻ നാഗർജുന
സിനിമ ലോകത്ത് റെക്കോർഡുകൾ എന്നും ചൂടുള്ള ചർച്ച വിഷയമാണ്. സമീപ കാലത്ത് ബോളിവുഡിനെക്കാളും വിജയങ്ങളും അതനുസരിച്ച് വളർച്ചയും നേടിക്കൊണ്ടിരിക്കുകയാണ് തെന്നിന്ത്യൻ സിനിമ വ്യവസായം. റെക്കോർഡുകൾക്കൊപ്പം താരങ്ങളുടെ പ്രതിഫലവും ഓരോ സിനിമയിലും വർധിക്കുന്നുവെന്നത് സിനിമ വളർച്ച അടിവരയിടുന്നു. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള താരത്തെ തിരയുകയാണ് സിനിമ ലോകം. സിനിമയ്ക്ക് പുറത്ത് നിന്നുള്ള വരുമാനവും ആസ്തിയും പ്രതിഫലിക്കും.
തെന്നിന്ത്യന്‍ സിനിമയില്‍ നിലവില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന വിജയ്‍യോ രജനികാന്തോ പ്രഭാസോ കമല്‍ ഹാസനോ ഒന്നുമല്ല ആസ്തിയില്‍ ഒന്നാം സ്ഥാനത്ത് എന്നതാണ് കൌതുകകരം. ഡിഎന്‍എയുടെ ഒരു റിപ്പോര്‍ട്ട് പ്രകാരം തെന്നിന്ത്യന്‍ താരങ്ങളില്‍ ഏറ്റവും ആസ്തിയുള്ളയാൾ അക്കിനേനി നാഗാര്‍ജുനയാണ്. അഭിനയിക്കുന്ന സിനിമകളുടെ വലിപ്പം അനുസരിച്ച് 9 മുതല്‍ 20 കോടി വരെയാണ് നിലവില്‍ വാങ്ങുന്ന പ്രതിഫലം.
സിനിമ നിർമാണ രംഗത്തും സജീവമാണ് നാഗാർജുന. അന്നപൂര്‍ണ സ്റ്റുഡിയോസ് എന്ന ബാനറില്‍ കീഴില്‍ ചലച്ചിത്ര നിര്‍മ്മാതാവുമാണ് അദ്ദേഹം. റിയല്‍ എസ്റ്റേറ്റില്‍ നന്നായി മുതല്‍ മുടക്കിയിട്ടുള്ള നാഗാര്‍ജുനയ്ക്ക് ഒരു സമയത്ത് ഐഎസ്എല്ലിലെ കേരള ക്ലബ്ബ് ആയ കേരള ബ്ലാസ്റ്റേഴ്സിലും നിക്ഷേപം ഉണ്ടായിരുന്നു. ഹൈദരാബാദില്‍ വലിയൊരു കണ്‍വെന്‍ഷന്‍ സെന്‍റര്‍ ഉള്ള അദ്ദേഹം നിരവധി ബ്രാന്‍ഡുകളുടെ അംബാസിഡറുമാണ്.