Connect with us

Screenima

Anushka Sharma and Virat Kohli

latest news

അനുഷ്‌ക ശര്‍മ്മ വീണ്ടും ഗര്‍ഭിണി ?

ബോളിവുഡില്‍ ഇന്ന് ഏറ്റവുമധികം ആരാധക പിന്തുണയുള്ള താരങ്ങളിലൊരാളാണ് അനുഷ്‌ക ശര്‍മ. ആരും കൊതിക്കുന്ന വളര്‍ച്ചയായിരുന്നു സിനിമയില്‍ അനുഷ്‌ക തനിയെ നിന്ന് നേടിയെടുത്തത്. സിനിമ പശ്ചാത്തലമുള്ള കുടുംബമോ ഗോഡ് ഫാദര്‍മാരോ ഇല്ലാതെ തന്റെ സ്വന്തം അദ്ധ്വാനത്തിലായിരുന്നു അനുഷ്‌ക നേട്ടങ്ങളുടെ കൊടുമുടി കയറിയത്.

വീരാട് കൊഹ്ലിയെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരുടേയും പ്രണയവും വിവാഹവുമെല്ലാം ആരാധകരും മാധ്യമങ്ങളും ആഘോഷമാക്കി മാറ്റിയതാണ്. ഇവര്‍ക്ക് ഒരു കുഞ്ഞുമുണ്ട്.

അനുഷ്‌ക വീണ്ടും ഗര്‍ഭിണിയാണെന്ന അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അടുത്തിടെ പുറത്തുവന്ന അനുഷ്!കയുടെയും വിരാടിന്റെയും ചില വീഡിയോകളാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. വൈറല്‍ വീഡിയോയില്‍, അനുഷ്‌ക വിരാടിനൊപ്പം കൈകോര്‍ത്ത് നടക്കുന്നത് കാണാം, അയഞ്ഞ വിധത്തിലുള്ള കറുത്ത വസ്ത്രമാണ് അനുഷ്!കയുടെ വേഷം. നടക്കുന്നതിനിടയില്‍ നടി തന്റെ വയറില്‍ കൈ വയ്ക്കുന്നതും കാണാം. ബേബി ബംപ് കാണാതിരിക്കാനുള്ള ശ്രമമാണ് അതെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.

Continue Reading
To Top