Categories: latest news

പ്രണവുമായി അടുപ്പത്തിൽ! റിപ്പോർട്ടുകളോട് കുടുംബം പ്രതികരിച്ചതിനെക്കുറിച്ച് കല്യാണി

ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയിൽ തങ്ങളുടെ സ്ഥാനമറിയിക്കാൻ സാധിച്ചിട്ടുള്ള താരങ്ങളാണ് കല്യാണി പ്രിയദർശനും പ്രണവ് മോഹൻലാലും. താരകുടുംബത്തിൽ നിന്ന് എത്തിയതാണെങ്കിലും തങ്ങളുടെ ഐഡന്റിറ്റി സെറ്റ് ചെയ്യുന്നതിൽ ഇരുവരും വിജയിച്ചു. കളിക്കൂട്ടുകാരായിരുന്ന ഇവരുവരും തമ്മിലുള്ള അടുപ്പം ചൂടൻ ചർച്ചകൾക്കും ഇക്കാലയളവിൽ വഴി തെളിച്ചിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ പലപ്പോഴും സംവാദങ്ങളുണ്ടാകാറുള്ളത്. എന്നാൽ ഇതിനോട് പലപ്പോഴും പ്രതികരിക്കാറില്ല താരങ്ങൾ. 

എന്നാൽ കുടുംബം ഇത്തരം വാർത്തകളോട് എങ്ങനെ പ്രതികരിച്ചുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് കല്യാണി പ്രിയദർശൻ. പ്രണവിനും തനിക്കും ഹൃദയത്തിൽ നല്ല കെമിസ്ട്രി ഉണ്ടായിരുന്നു. പ്രണവിനെയും തന്നെയും കുറിച്ച് വന്ന ​ഗോസിപ്പുകൾ കണ്ട് ചിരിച്ചു. ഞങ്ങളുടെ കുടുംബത്തിനും അറിയാം. അവരും ​ഗോസിപ്പുകൾ കണ്ട് ചിരിക്കുകയാണുണ്ടായതെന്നും കല്യാണി വ്യക്തമാക്കി.

Kalyani and Pranav

അതേസമയം പ്രണവിനെ കാണാനെ സമയം കിട്ടാറില്ലെന്ന് കല്യാണി പറയുന്നു. പ്രണവിനെ മീറ്റ് ചെയ്യുന്നത് സിനിമാ രം​ഗത്തേക്ക് വരുന്നതിന് മുമ്പും ശേഷവും ബുദ്ധിമുട്ടായിരുന്നു. അവസാനം കണ്ടത് ന്യൂ ഇയറിനാണ്. പിന്നെ കണ്ടിട്ടില്ല. കീർത്തി സുരേഷുമായി വളരെ അടുത്ത ബന്ധമാണ്. ഇൻഡസ്ട്രിയിൽ വന്ന ശേഷമാണ് ഞാനും കീർത്തിയും ഇത്രയും ക്ലോസ് ആയത്. കഴിഞ്ഞയാഴ്ച കീർത്തിയുടെ കൂടെയായിരുന്നു. ഞങ്ങൾ അത്രയും അടുത്ത സുഹൃത്തുക്കളാണെന്നും കല്യാണി വ്യക്തമാക്കി. 

അനില മൂര്‍ത്തി

Recent Posts

ഭർത്താവിനും മകനുമൊപ്പമുള്ള ഓണച്ചിത്രങ്ങളുമായി നടി മിത്ര കുര്യൻ

'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…

10 hours ago

കറുപ്പിൽ തിളങ്ങി നിമ്മി അരുൺഗോപൻ, പുതിയ ഫോട്ടോഷൂട്ട് വൈറൽ!

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

10 hours ago

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന ഈ സുന്ദരിയെ മനസ്സിലായോ?

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ…

1 day ago