Connect with us

Screenima

latest news

എനിക്ക്  അങ്ങനെയൊരു ആക്ടർ ആകണമെന്നില്ല; മനസ് തുറന്ന് നമിത പ്രമോദ്

ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമ ലോകത്ത് തന്നെ അടയാളപ്പെടുത്താൻ സാധിച്ച താരമാണ് നമിത പ്രമോദ്. ടെലിസ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് എത്തിയപ്പോൾ തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങൾ താരത്തെ തേടിയെത്തി. അതെല്ലാം ഭംഗിയാക്കാനും നമിതയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ മലയാള സിനിമയിൽ സ്ഥിര സാനിധ്യമാകാൻ നമിതയ്ക്ക് സാധിച്ചട്ടില്ല.സത്യൻ അന്തിക്കാട്, ലാൽ ജോസ് തുടങ്ങിയ പ്രമുഖ സംവിധായകർക്കൊപ്പം തുടക്കകാലത്ത് തന്നെ അവസരം ലഭിച്ച നമിതയ്ക്ക് എന്നാൽ തുടർ അവസരങ്ങൾ കണ്ടെത്തുന്നതിൽ നമിത അത്ര സക്സസ്ഫുൾ ആയിരുന്നില്ല. 

അതേസമയം ഇപ്പോഴിത വീണ്ടും സജീവമാവുകയാണ് നമിത. ഈശോ ഉൾപ്പെ‌ടെയുള്ള സിനിമകൾക്ക് ശേഷം നമിതയുടേതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമയാണ് രജനി. കാളിദാസ് ജയറാമാണ് ചിത്രത്തിലെ നായകൻ. എന്തുകൊണ്ട് തുടർച്ചയായി സിനിമകളുടെ ഭാഗമാകുന്നില്ലയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകുകയാണ് താരം. തനിക്ക് ചെയ്യാൻ പറ്റാത്ത സിനിമകൾ ഒഴിവാക്കിയിട്ടുണ്ടെന്ന് നമിത പ്രമോദ് പറയുന്നു. ഏത് അഭിനേതാക്കൾക്കും വരുന്ന സിനിമകളിൽ നിന്നേ തെരഞ്ഞെടുക്കാൻ പറ്റൂവെന്നും നമിത വ്യക്തമാക്കുന്നു. 

“എനിക്ക് അങ്ങനെയൊരു ആക്ടർ ആകണമെന്നില്ല. ഓടി നടന്ന് സിനിമ ചെയ്യണമെന്നില്ല. ഇപ്പോൾ വർക്ക് നടക്കുന്ന ഒരുപാട് സിനിമകളുടെ കഥ ഞാൻ കേട്ടതാണ്. നല്ല ടെക്നിക്കൽ ക്രൂവായിരുന്നു. പക്ഷെ എന്റെ കംഫർട്ടിലല്ലാത്ത കഥാപാത്രമായതിനാൽ വേണ്ടെന്ന് വ്യക്തമായി പറഞ്ഞു. ഒരുപരിധി വരെയെ എനിക്ക് ഇന്റിമേറ്റ് സീനുകളിൽ കംഫർട്ട് ഉള്ളൂ. അപ്പോൾ ഞാനൊരിക്കലും എനിക്ക് ചെയ്യാൻ വേണ്ടി ആ സീൻ മാറ്റാമോ എന്ന് ചോദിക്കില്ല.” നമിത പറഞ്ഞു.

Continue Reading
To Top