Connect with us

Screenima

Renjusha Menon

latest news

നടി രഞ്ജുഷ മേനോന്‍ ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ !

സിനിമ-സീരിയല്‍ താരം രഞ്ജുഷ മേനോനെ (35) മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കരിയത്തെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നിരവധി സിനിമകളിലും സീരിയലുകളിലും രഞ്ജുഷ അഭിനയിച്ചിട്ടുണ്ട്.

സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ലിസമ്മയുടെ വീട്, ബോംബെ മാര്‍ച്ച് 12, തലപ്പാവ്, വാധ്യാര്‍, വണ്‍വേ ടിക്കറ്റ്, കാര്യസ്ഥന്‍, അത്ഭുതദ്വീപ് തുടങ്ങിയ സിനിമകളില്‍ അഞ്ജുഷ അഭിനയിച്ചിട്ടുണ്ട്. മകളുടെ അമ്മ, സ്ത്രീ, ആനന്ദരാഗം, വരന്‍ ഡോക്ടറാണ്, എന്റെ മാതാവ് തുടങ്ങിയവയാണ് രഞ്ജുഷയുടെ ശ്രദ്ധേയമായ സീരിയലുകള്‍. ഭര്‍ത്താവുമൊത്ത് തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ താമസിച്ചു വരികയായിരുന്നു.

കൊച്ചി സ്വദേശിനിയായ രഞ്ജുഷ മേനോന്‍ ടിവി ചാനലില്‍ അവതാരകയായിട്ടാണ് കരിയര്‍ ആരംഭിച്ചത്. സ്ത്രീ എന്ന സീരിയലിലൂടെ മിനിസ്‌ക്രീനില്‍ അഭിനേതാവായി അരങ്ങേറ്റം കുറിച്ചു. ഇരുപതിലധികം സീരിയലുകളില്‍ അഭിനയിച്ചു.

Continue Reading
To Top