latest news
മമ്മൂട്ടിയുടെ മുഖം വികൃതമാക്കിയുള്ള ചിത്രം ! ഇത് യാഥാര്‍ഥ്യമോ?
Published on
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത് മമ്മൂട്ടിയുടെ ഒരു ചിത്രമാണ്. ‘മേക്കപ്പില്ലാത്ത മമ്മൂട്ടി’ എന്ന ക്യാപ്ഷനോടെയാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത് വ്യാജമാണ് !
മുഖം നിറയെ ചുളിവുകളും മുടി മുഴുവന്‍ നരച്ചതുമായ മമ്മൂട്ടിയെയാണ് ഈ ചിത്രത്തില്‍ കാണുന്നത്. ഇത് എഡിറ്റ് ചെയ്ത ചിത്രമാണ്. മമ്മൂട്ടിയുടെ മറ്റൊരു ചിത്രം എഡിറ്റ് ചെയ്ത് ആരോ ഇങ്ങനെ ആക്കിയതാണ്.

Original Image
മമ്മൂട്ടി ഫാന്‍സ് ഇന്റര്‍നാഷണല്‍ യൂണിറ്റിന്റെ പ്രസിഡന്റ് റോബര്‍ കുര്യാക്കോസ് തന്നെ ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കിയിട്ടുണ്ട്. ‘ഒരുപാടുപേരെ അസൂയപ്പെടുത്തുന്ന നിത്യ യൗവനത്തിന് ചുളിവും നരയും നല്‍കിയ ഡിജിറ്റല്‍ തിരക്കഥയുടെ വഴി: കാലത്തിന് തോല്‍പ്പിക്കാനായില്ല, പിന്നെ അല്ലേ ഫോട്ടോഷോപ്പിന്.’,-റോബോട്ട് എഴുതി.
