latest news
അച്ഛന്റെ ആ അടി ഒരിക്കലും മറക്കില്ല; മനസ് തുറന്ന് രഞ്ജു രഞ്ജിമാര്‍
Published on
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. സിനിമാ മേഖലയില്‍ ഏറെ സജീവമാണ് രഞ്ജു.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് താരം. ജീവിതത്തില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടാണ് ട്രാന്‍സ് വ്യക്തിയായ രഞ്ജു രഞ്ജിമാര്‍ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്.
ഇപ്പോള്‍ കുട്ടിക്കാലത്ത് അച്ഛനില്‍ നിന്നും ഉണ്ടായ ഒരു അനുഭവം പറയുകയാണ് രഞ്ജു. കുട്ടിയായിരുന്നപ്പോള്‍ ഒരു ബന്ധവുമായി താന്‍ അടികൂടി. തിരിച്ച് വീട്ടില്‍ എത്തിയപ്പോള്‍ അച്ഛന്‍ ഇത് അറിഞ്ഞു. കഞ്ഞിപ്പാത്രം വെച്ച് തന്റെ തലയ്ക്ക് അടിച്ചു എന്നാണ് താരം പറയുന്നത്.
