latest news
പതിനെട്ടാം വയസിൽ 54കാരന്റെ ഭാര്യ; ഉൾക്കൊള്ളനായിരുന്നില്ലെന്ന് സീനത്ത്
നാടകവേദികളില്‍ നിന്നും മലയാള സിനിമയിലെത്തി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് സീനത്ത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ നാടകത്തില്‍ സജീവമായിരുന്നു സീനത്ത്. പിന്നീട് മലയാളസിനിമയിലും സീരിയലിലും മികച്ച വേഷങ്ങള്‍ താരത്തെ തേടിയെത്തി. സംസ്ഥാന സര്‍ക്കാരിന്റെ ഉള്‍പ്പെടെയുളള അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
പതിനെട്ടാം വയസ്സില്‍ നാടകരംഗത്ത് തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു സീനത്തിന്റെ വിവാഹം. ‘സൃഷ്ടി’ എന്ന സീനത്ത് അഭിനയിച്ച ആദ്യ നാടകത്തിന്റെ രചയിതാവും നടനുമായ കെടി മുഹമ്മദുമായിട്ടായിരുന്നു വിവാഹം. വിവാഹം കഴിക്കുമ്പോള്‍ 54 വയസ്സായിരുന്നു കെടി മുഹമ്മദിന്റെ പ്രായം. ഇതെക്കുറിച്ച് സീനത്ത് തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
‘പെട്ടെന്നൊരു ദിവസം അദ്ദേഹം എന്റെ ഇളയമ്മയോട് ചോദിച്ചു സീനത്തിനെ വിവാഹം കഴിപ്പിച്ചു തരാമോ എന്ന്. ശരിക്കും ആദ്യം എനിക്കത് ഉള്‍ക്കൊള്ളാനായില്ല. പ്രായമായിരുന്നു ഞങ്ങള്‍ക്കിടയിലെ പ്രധാനകാരണം. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഒരാളുമായി എന്റെ വിവാഹം ഉറപ്പിച്ച സമയായിരുന്നു അത്. കെടിയോട് സംസാരിക്കാതെയായ എന്നെ നാടക സമിതിയിയില്‍ നിന്ന് പിരിച്ചു വിട്ടു’ നടി പറഞ്ഞിരുന്നു.
‘ആ സമയത്ത് അദ്ദേഹത്തിന് ഫിലിം ഡവലപ്മെന്റ് കോര്‍പ്പറേഷനില്‍ ചെയര്‍മാനായി നിയമനം ലഭിച്ചു. ആ വാശിയില്‍ എനിക്ക് കെ.ടിയെ വിവാഹം ചെയ്യാന്‍ സമ്മതമാണന്ന് ഞാന്‍ പറഞ്ഞു. 16 വര്‍ഷം മാത്രമെ ആ ദാമ്പത്ത്യ ജീവിതം നിലനിന്നുള്ളൂ’ സീനത്ത് പറഞ്ഞു. പിന്നീട് അനില്‍ കുമാറിനെ താരം വിവാഹം ചെയ്തിരുന്നു.
