Categories: latest news

‘ഇന്ത്യന്‍ സാംസ്‌കാരികതയുടെ മുഖം’; മമ്മൂട്ടിക്ക് ആദരമര്‍പ്പിച്ച് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ്, സ്റ്റാംപ് പുറത്തിറക്കി

നടന്‍ മമ്മൂട്ടിക്ക് ആദരമര്‍പ്പിച്ച് സ്റ്റാംപ് പുറത്തിറക്കി ഓസ്‌ട്രേലിയന്‍ ദേശീയ പാര്‍ലമെന്റ്. കാന്‍ബറിയിലെ ഓസ്‌ട്രേലിയന്‍ ദേശീയ പാര്‍ലമെന്റിലെ ‘പാര്‍ലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ’ ആയിരുന്നു സംഘാടകര്‍. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്‌സണലൈസ്ഡ് സ്റ്റാംപുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയ ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെ സഹകരണത്തോടെ പാര്‍ലമെന്റ് ഹൗസ് ഹാളില്‍ വെച്ചാണ് സ്റ്റാംപ് പുറത്തിറക്കിയത്.

ഇന്ത്യന്‍ സാംസ്‌കാരികതയുടെ മുഖമായി തങ്ങള്‍ മമ്മൂട്ടിയെ കാണുന്നുവെന്ന് പാര്‍ലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യയുടെ ചെയര്‍മാനായ ഡോ ആന്‍ഡ്രൂ ചാള്‍ട്ടന്‍ എംപി പറഞ്ഞു. ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മന്‍പ്രീത് വോറയ്ക്കാണ് ആദ്യ സ്റ്റാംപ് കൈമാറിയത്.

Mammootty

ചടങ്ങിന് ആശംസകളറിയിച്ചു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ സന്ദേശം ആന്‍ഡ്രൂ ചാള്‍ട്ടന്‍ വായിച്ചു. ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള വ്യാപാര വാണിജ്യ സാംസ്‌കാരിക സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിനു ഓസ്‌ട്രേലിയന്‍ ദേശീയ പാര്‍ലമെന്റിലെ എംപിമാരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സമിതി ആണ് ‘പാര്‍ലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ’.

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

അടിപൊളിയായി രജിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ.ഇന്‍സ്റ്റഗ്രാമിലാണ് താരം…

5 hours ago

ഗ്ലാമറസ് പോസുമായി ഹണി റോസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹണി റോസ്.…

5 hours ago

മനോഹരിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സാരിയില്‍ അടിപൊളിയായി രജിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗംഭീര ലുക്കുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

1 day ago