latest news
12 ദിവസമാണ് മകന്‍ ഐസിയുവില്‍ കിടന്നത്; അമ്മമാര്‍ സൂക്ഷിക്കണമെന്ന് ആതിര
														Published on 
														
													
												മലയാളികള്‍ ഏറെ സുപരിചിതയായ താരമാണ് ആതിര മാധവ്. കുടുംബവിളക്ക് സീരിയലിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ഗര്‍ഭിണിയായതോടെയാണ് താരം അഭിനയത്തില്‍ നിന്നും ഇടവേള എടുത്തത്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ആതിര. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആതിര ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.ഇപ്പോള്‍ മകന്റെ വിശേഷങ്ങള്‍ പറയുകയാണ് ആതിര.
മകന്റെ ജീവന്‍ തന്നെ അപകടത്തിലാക്കിയ അസുഖത്തെ കുറിച്ചാണ് ആതിര പറയുന്നത്. എല്ലാ അമ്മമാര്‍ക്കും അവബോധം നല്‍കാനായാണ് താന്‍ ഈ വീഡിയോ പങ്കുവയ്ക്കുന്നതെന്ന് ആതിര പറഞ്ഞു. കാനഡയില്‍ നിന്നും തിരികെ ബാംഗ്ലൂരിലെത്തിയ സമയം മകനെ ബാധിച്ച ഒരു പനി മകന്റെ ജീവന്‍ തന്നെ അപകടത്തിലാക്കിയെന്ന് ആതിര പറയുന്നു. ഒരുപാട് ചികിത്സക്കൊടുവിലാണ് മോന് ന്യൂമോണിയാണെന്ന് കണ്ടെത്തിയത്. അതുകൊണ്ട് എല്ലാം അമ്മമാരും സൂക്ഷിക്കണം എന്നാണ് താരം പറയുന്നത്.
 
											
																			
