Connect with us

Screenima

latest news

സിനിമയില്‍ നിന്നും ഇടവേള എടുക്കാന്‍ സാനിയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ ഇയ്യപ്പന്‍. സമൂഹമാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. തന്റെ സിനിമ വിശേഷങ്ങളും വ്യക്തിജീവിതവുമെല്ലാം ആരാധകരുമായി താരം പങ്കിടുന്നത് ഇന്‍സ്റ്റാഗ്രാമിലൂടെയാണ്. അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു നര്‍ത്തകിയും മോഡലും കൂടിയാണ് സാനിയ.

ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്. ബാല്യകാലസഖി, അപ്പോത്തിക്കിരി, ക്വീന്‍, ലൂസിഫര്‍, പതിനെട്ടാം പടി, പ്രേതം 2, ദ പ്രീസ്റ്റ്, സാറ്റര്‍ഡെ നൈറ്റ് തുടങ്ങി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു.

ഇപ്പോള്‍ താരം സിനിമയില്‍ നിന്നും ഇടവേള എടുക്കാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. യുഎസില്‍ പഠിക്കാനായി പോകുന്നതുകൊണ്ടാണ് താരം അവധിയെടുക്കുന്നത്. ബിഎ (ഓണേഴ്‌സ്) ആക്ടിങ് ആന്‍ഡ് പെര്‍ഫോമന്‍സ് എന്ന വിഷയത്തിലാണ് പഠനം.

Continue Reading
To Top