latest news
മലയാളികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവുണ്ട്: അഭിരാമി
Published on
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സൂപ്പര്‍ ഗായിക പദവിയിലേക്ക് അമൃത സുരേഷ് എത്തുന്നത്.
നടിയായിയാണ് സിനിമാ ലോകത്തേക്കുള്ള അഭിരാമിയുടെ തുടക്കം. പിന്നാലെ ചേച്ചിക്കൊപ്പം പാട്ടുമായി അഭിരാമിയും വേദികളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.
ഇപ്പോള്‍ ലൈംഗി വിദ്യാഭ്യാസത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. മലയാളികള്‍ക്ക് ലൈംഗിക ദാരിദ്ര്യം ഉണ്ടെന്നാണ് താരം പറയുന്നത്. മലയാളികള്‍ക്ക് സെക്ഷ്വല്‍ ഫ്രസ്‌റ്റ്രേഷന്‍ കൂടുതലാണോ എന്നതായിരുന്നു ചോദ്യം. മലയാളികളുടെ സെക്ഷ്വല്‍ ഫ്രസ്‌റ്റ്രേഷന്‍ ലൈംഗിക വിദ്യാഭ്യാസം ശരിയായി കിട്ടാത്തതു കൊണ്ടാണെന്നാണ് അതിന് മറപടിയായി അഭിരാമി പറഞ്ഞത്.
