latest news
സന്താനത്തിന്റെ സമ്പാദ്യം നൂറ് കോടിക്ക് മുകളിൽ! വിജയതന്ത്രം ഇതാണ്
തമിഴ് സിനിമാ രംഗത്ത് ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒരു ഹാസ്യനടനായുള്ള സന്താനത്തിന്റെ വളര്‍ച്ച അതിവേഗമായിരുന്നു. തമിഴകത്ത് കോമഡി നടന്‍മാരായി പേരെടുത്ത നടന്‍മാര്‍ക്ക് പിന്നീട് നായക നിരയിലേക്ക് ഉയരാന്‍ വിരളമായേ കഴിഞ്ഞിട്ടൂള്ളൂ. കോമഡി നടനെന്ന ലേബലില്‍ നിന്ന് മാറി ഒരു സിനിമ ഒറ്റയ്ക്ക് വിജയിപ്പിക്കാന്‍ കെല്‍പ്പുള്ള നായകനായി വളര്‍ന്ന നടനാണ് സന്താനം.
തുടരെ ഹിറ്റുകള്‍ ലഭിച്ചതോടെ കോമഡി സൂപ്പര്‍സ്റ്റാര്‍ എന്ന പേരില്‍ സന്താനം അറിയപ്പെട്ടു. എന്നാല്‍ പിന്നീട് മറ്റൊരു ട്രാക്കിലേക്ക് കരിയര്‍ മാറ്റി. 2012 ല്‍ ഹാന്‍ഡ് മേഡ് ഫിലിംസ് എന്ന പേരില്‍ ഒരു നിര്‍മാണ കമ്പനി സന്താനം തുടങ്ങി.
‘കണ്ണാ ലഡു തിന്ന ആസയാ’ എന്ന ആദ്യ സിനിമയും നിര്‍മിച്ചു. 2013 ല്‍ റിലീസ് ചെയ്ത സിനിമ വന്‍ ഹിറ്റായി. സന്താനമാണ് സിനിമയില്‍ നായക വേഷം ചെയ്തത്. നായകനടനായി സന്താനത്തെ പ്രേക്ഷകര്‍ സ്വീകരിച്ചു. പിന്നീട് ശ്രദ്ധേയമായ നിരവധി സിനിമകളില്‍ സന്താനം അഭിനയിച്ചു.നായക നടന് വേണ്ട ഫിറ്റ്‌നസിലും സ്‌റ്റൈലിലും സന്താനം ശ്രദ്ധ നല്‍കി. സിനിമകള്‍ ശ്രദ്ധാ പൂര്‍വമാണ് സന്താനം തെരഞ്ഞെടുക്കുന്നത്.
വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിന്നും സന്താനമുണ്ടാക്കിയ സമ്പാദ്യവും ചെറുതല്ല. സിനിമകളില്‍ കോമഡി വേഷം ചെയ്യുന്ന സമയത്ത് മൂന്ന് കോടി രൂപയോളമാണ് ഒരു സിനിമയ്ക്ക് സന്താനം വാങ്ങിയ പ്രതിഫലം. ഇപ്പോള്‍ 15 കോടിക്കും 20 കോടിക്കും ഇടയിലാണ് ഒരു സിനിമയ്ക്ക് സന്താനത്തിന്റെ പ്രതിഫലം. 120 കോടിക്കടുത്താണ് നടന്റെ ആസ്തിയെന്നാണ് തമിഴ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍.
