Gossips
സുശാന്ത് സിംഗിന് മയക്കുമരുന്ന് കൈമാറിയിട്ടുണ്ടോ? ഒടുവിൽ മനസ് തുറന്ന് റിയ
സുശാന്ത് സിംഗിന്റെ മരണത്തെത്തുടർന്ന് മാധ്യമങ്ങളുടേയും സോഷ്യല്‍ മീഡിയയുടേയും വേട്ടയാടലിന് ഇരയാ നടി റിയ ചക്രവര്‍ത്തി വീണ്ടും പൊതുവേദികളിൽ സജീവമാകുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ടെലിവിഷന്‍ ഷോയിലൂടെയാണ് റിയ മടങ്ങിയെത്തുന്നത്. സുശാന്തിന് മയക്കുമരുന്ന് നല്‍കിയെന്ന കുറ്റത്തിന് 2020 സെപ്തംബറിനാണ് റിയ ചക്രവര്‍ത്തിയെ അറസ്റ്റ് ചെചെയ്‌തത്. ഒരു മാസത്തോളം ജയില്‍ വാസം അനുഭവിച്ച റിയ ആ സംഭവത്തിന് ശേഷം പൊതുവേദികളില്‍ നിന്നും അകലം പാലിക്കുകയായിരുന്നു.
2020 ജൂലൈ 14 നായിരുന്നു രാജ്യത്തെ ഞെട്ടിച്ച സുശാന്തിന്റെ മരണം. എംസ് ധോണിയടക്കം നിരവധി ഹിറ്റുകള്‍ സമ്മാനിച്ച താരത്തിന്റെ മരണം സിനിമാ ലോകവും കടന്ന് കടുത്ത രാഷ്ട്രീയ പ്രതിസന്ധിയായി മാറുന്ന സാഹചര്യം വരെയുണ്ടായി. സുശാന്ത് സിംഗിന്റെ മരണത്തിന് പിന്നാലെ ആരംഭിച്ച മയക്കുമരുന്ന് കേസിൽ കാമുകിയായിരുന്ന റിയയെ അറസ്റ്റുചെയ്യുകയായിരുന്നു. നീണ്ടനാളത്തെ ഇടവേളക്ക് ശേഷം ഇന്ത്യ ടുഡേ കോണ്‍ക്ലേവിലൂടെയാണ് റിയയുടെ മടങ്ങി വരവ്. പരിപാടിയുടെ ഭാഗമായി നടന്ന അഭിമുഖത്തില്‍ റിയ സുശാന്ത് സിംഗിനെക്കുറിച്ചും കേസിനെക്കുറിച്ചും പ്രതികരിച്ചു.
സുശാന്തിന് മയക്കുമരുന്ന് നല്‍കിയിരുന്നുവോ എന്ന ചോദ്യത്തിന് ഞാന്‍ ഈ വിഷയം അവസാനിപ്പിച്ചതാണ്. എനിക്ക് മയക്കുമരുന്നിനെക്കുറിച്ച് സംസാരിക്കണ്ട. എന്‍സിബിയെക്കുറിച്ച് സംസാരിക്കണ്ട. സിബിഐയെക്കുറിച്ച് സംസാരിക്കണ്ട എന്നായിരുന്നു റിയയുടെ പ്രതികരണം. “താന്‍ ആളുകളെ കാണുമ്പോള്‍ അവര്‍ തന്നെക്കുറിച്ച് എന്താണ് മനസില്‍ ചിന്തിക്കുന്നതെന്ന് തനിക്ക് അറിയാന്‍ സാധിക്കുന്നുണ്ട്. അവര്‍ എന്നെ നോക്കി ഇവളെ കണ്ടാല്‍ ക്രിമിനലിനെ പോലെ തോന്നുന്നില്ലല്ലോ എന്നാകും ചിന്തിക്കുക. ആ ചിന്ത എനിക്ക് അനുഭവിക്കാന്‍ സാധിക്കും. അതെന്നെ ബാധിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍, ഒട്ടുമില്ല” അവർ കൂട്ടിച്ചേർത്തു.
