Connect with us

Screenima

Shiyas Kareem

latest news

ലൈംഗികബന്ധം അവരുടെ സമ്മതപ്രകാരമായിരുന്നു; പീഡനകേസില്‍ ഷിയാസ് കരീമിന്റെ മൊഴി പുറത്ത്

ലൈംഗിക പീഡനപരാതിയില്‍ അറസ്റ്റിലായ നടനും മോഡലുമായി ഷിയാസ് കരീമിന്റെ മൊഴി പുറത്ത്. പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണ് ഉണ്ടായത് എന്നാണ് ഷിയാസ് പറയുന്നത്.

പരാതിക്കാരിയെ വിവാഹം കഴിക്കാമെന്ന് താന്‍ വാഗ്ദാനം ചെയ്തിരുന്നുവെന്ന് അദ്ദേഹം പൊലീസിനോട് പറഞ്ഞു. എന്നാല്‍ യുവതി നേരത്തെ വിവാഹം കഴിച്ചതാണെന്നും അതിലൊരു മകനുണ്ടെന്നുമുള്ള വിവരം മറച്ചുവെച്ചു. ഇതോടെയാണ് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതെന്നും ഷിയാസ് കരീമിന്റെ മൊഴിയില്‍ പറയുന്നു.

ഷിയാസ് കരീം വിവാഗ വാഗ്ദാനം നല്‍കിയ തന്നെ വര്‍ഷങ്ങളോളം പീഡിപ്പിച്ചുവെന്നാണ് കാസര്‍കോട് സ്വദേശിയായ യുവതിയുടെ പരാതി. 2021 ഏപ്രില്‍ മുതല്‍ പീഡിപ്പിച്ചുവെന്നും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മര്‍ദ്ദിച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നു.

Continue Reading
To Top