latest news
മറവി രോഗം ബാധിച്ചു; എല്ലാം മറന്ന് കനകലത
Published on
സിനിമയില്‍ ചെറിയ ചെറിയ വേഷങ്ങില്‍ നിറത്തു നിന്ന താരമാണ് കനകലത. നാടകാഭിനയത്തിലൂടെ കലാരംഗത്തെത്തിയ കനകലത 30 വര്‍ഷങ്ങളായി നാടക ടെലിസീരിയല്‍ ചലച്ചിത്ര രംഗങ്ങളില്‍ സജീവമായിരുന്നു.
കോമഡി രംഗങ്ങളിലും വില്ലത്തി റോളുകളിലും എല്ലാം മാറിമാറി അഭിനയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. വിവധ ഭാഷകളിലായി 350 ഓളം വേഷങ്ങളിലാണ് അവര്‍ അഭിനയിച്ചത്.

എന്നാല്‍ ഇപ്പോള്‍ കനകലത ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നു എന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. മറവി രോഗം ബാധിച്ച് തനിച്ച് ഭക്ഷണം കഴിക്കാനറിയാതെ, പ്രാഥമിക കാര്യങ്ങള്‍ പോലും ഒറ്റയ്ക്ക് ചെയ്യാനാവാതെ, ഇടയ്‌ക്കെങ്കിലും സ്വന്തംപേരുപോലും മറന്നുപോവുന്ന അവസ്ഥയിലാണ് താരം ഇപ്പോള്‍ ഉള്ളത്.
