latest news
നമ്മുടെ ജീവിതത്തില്‍ തുടരുന്നതും, പോകുന്നതും അവരുടെ മാത്രം തെരഞ്ഞെടുപ്പാണ്; കുറിപ്പുമായി ലേഖ ശ്രീകുമാര്‍
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട ദമ്പതിമാരാണ് എംജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും. എംജിക്കൊപ്പം എല്ലാ വേദികളിലും യാത്രകളിലും ഭാര്യയും ഒപ്പമുണ്ടാകാറുണ്ട്.
സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് ലേഖ. ഫോട്ടോകളും വീഡിയോകളും എല്ലാം അവര്‍ പങ്കുവെക്കാറുണ്ട്. കൂടാതെ സ്വന്തമായി ഒരു യൂട്യബ് ചാനലും ലേഖയ്ക്കുണ്ട്. അതിലും വീഡിയോകള്‍ പങ്കുവെക്കാറുണ്ട്.
ഇപ്പോള്‍ ലേഖ പങ്കുവെച്ച ഒരു സ്റ്റാറ്റസാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. എന്റെ ജീവിതത്തില്‍ ഒരാള്‍ തുടരാന്‍ വേണ്ടി ഇന്നുവരെയും അപേക്ഷിച്ചിട്ടില്ല. നമ്മുടെ ജീവിതത്തില്‍ തുടരുന്നതും, പോകുന്നതും അവരുടെ തെരഞ്ഞെടുപ്പ് മാത്രമാണ്. അവര്‍ തുടര്‍ന്നാല്‍ ഞാന്‍ അവര്‍ക്ക് ആ വില നല്‍കും. ഇനി തുടരാന്‍ താത്പര്യമില്ലെങ്കില്‍ അവരുടെ ആ തീരുമാനത്തെയും ഞാന്‍ ബഹുമാനിക്കും, പക്ഷേ ഒരിക്കലും ഞാന്‍ വരെ ശല്യപ്പെടുത്തുകയില്ല’, എന്നാണ് ഫേസ്ബുക്ക് സ്റ്റാറ്റസില്‍ ലേഖ കുറിച്ചിരിക്കുന്നത്.
