Categories: latest news

ഗോപി സുന്ദറിനൊപ്പമായിരുന്നപ്പോൾ ആരും പാടാൻ വിളിച്ചിരുന്നില്ല: അഭയ ഹിരണ്മയി

മലയാള പിന്നണി ഗാനരംഗത്ത് ചുരുങ്ങിയ പാട്ടുകളിലൂടെ തന്നെ തന്റെ സാനിധ്യമറിയിക്കാൻ സാധിച്ച താരമാണ് അഭയ ഹിരണ്മയി. സ്റ്റേജ് ഷോകളിലും മിന്നും പ്രകടനവുമായി കാഴ്ചക്കാരെ ഇളക്കിമറിക്കുന്ന അഭയ ബോൾഡ് ഫൊട്ടോഷൂട്ടുകളിലൂടെ സോഷ്യൽ മീഡിയയിലും താരമാണ്. അതേസമയം അഭയയുടെ വ്യക്തി ജീവിതവും എപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. സംഗീത സംവിധായകൻ ഗോപി സുന്ദറുമായി പ്രണയിത്തിലായിരുന്നു അഭയ പങ്കാളിയോടൊപ്പം ലിവിംഗ് റിലേഷൻഷിപ്പിലുമായിരുന്നു. ഇരുവരുടെയും വേർപിരിയലും വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. 

ഇപ്പോഴിത അഭയയുടെ ഏറ്റവും പുതിയ വെളിപ്പെടുത്തലും ചർച്ചയാകുന്നു. ഗോപി സുന്ദറിനൊപ്പം കഴിഞ്ഞിരുന്ന കാലത്ത് തന്നെ ആരും പാട്ടു പാടാന്‍ വിളിച്ചിരുന്നില്ല എന്നും അഭയ തുറന്ന് പറയുന്നു. ഗോപി സുന്ദറിന്റെ പാട്ടുകള്‍ മാത്രമേ താന്‍ പാടുകയുള്ളൂവെന്ന ധാരണയാകാം അതിന് പിന്നിലെന്ന് അഭയ ചൂണ്ടിക്കാണിക്കുന്നു. ഒപ്പം ഗോപി സുന്ദറിന്റെ പങ്കാളി ആയതിനാല്‍ വിളിച്ചാല്‍ തെറ്റാകുമോ എന്ന ചിന്തകൊണ്ടും വിളിക്കാതെ പോയിട്ടുണ്ടാകുമെന്നും അഭയ. അക്കാലത്ത് നിരവധിയാളുകളോട് അവസരം ചോദിച്ചിട്ടുണ്ടെന്നും ബന്ധം അവസാനിപ്പിച്ച ശേഷം തന്നെ തേടി അവസരങ്ങള്‍ വന്നുവെന്നും അഭയ പറയുന്നു.

അതേസമയം തന്നിലെ ഗായികയെ പരുവപ്പെടുത്തിയത് ഗോപി സുന്ദറാണെന്നാണ് അഭയ പറയുന്നത്. എങ്ങനെയാണ് ഒരു പാട്ട് പഠിക്കേണ്ടതെന്നും കേള്‍ക്കേണ്ടതെന്നും തനിക്ക് പറഞ്ഞു തന്നത് ഗോപിയാണ്. ആ ബന്ധത്തിൽ സംഗീതത്തിനായിരുന്നു കൂടുതൽ പ്രാധന്യമെന്നും ഓരോ പാട്ടും തന്റെ മുന്നിലാണ് ജനിച്ചതെന്നും അഭയ പറയുന്നു. തന്റെ ജീവിതത്തിൽ ഒരുപാട് സ്വാധീനമുള്ള വ്യക്തിയാണ് ഗോപി സുന്ദറെന്നും അഭയ തുറന്നു സമ്മതിക്കുന്നുണ്ട്. 

ഫാഷൻ രംഗത്തും സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് അഭയ. ഗ്ലാമറസ് ലുക്കിലാണ് പലപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്. തുടർച്ചയായി ഫൊട്ടോഷൂട്ട് ചിത്രങ്ങളും താരം പോസ്റ്റ് ചെയ്യാറുണ്ട്. ഗായികയുടെ പാട്ട് പോലെ തന്നെ വസ്ത്രധാരണ രീതിക്കും ആരാധകർ ഏറെയാണ്. ലക്ഷ കണക്കിന് ആളുകളാണ് അഭയയെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നത്. 

അമ്മയുടെ വഴിയെ പാട്ടിലേക്ക് എത്തിയ അഭയ തനിക്ക് കിട്ടിയ അവസരങ്ങളെല്ലാം മികച്ചതാക്കുകയായിരുന്നു. 2014ൽ പുറത്തിറങ്ങിയ നാക്കു പെന്റ നാക്കു ടാക്ക എന്ന ചിത്രത്തിൽ പാട്ടുപാടിയാണ് പിന്നണി ഗാന ലോകത്തേക്കുള്ള ചുവട് വയ്പ്പ്. ഗൂഡാലോചന എന്ന ചിത്രത്തിലെ കോഴിക്കോട് പാട്ട് കരിയറിലെ തന്നെ എക്കാലത്തെയും ഹിറ്റ് ആണ്. സ്റ്റേജ് ഷോകളിലെ മിന്നും താരമാണ് അഭയ ഹിരണ്മയി.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago