Categories: latest news

ഗോപി സുന്ദറിനൊപ്പമായിരുന്നപ്പോൾ ആരും പാടാൻ വിളിച്ചിരുന്നില്ല: അഭയ ഹിരണ്മയി

മലയാള പിന്നണി ഗാനരംഗത്ത് ചുരുങ്ങിയ പാട്ടുകളിലൂടെ തന്നെ തന്റെ സാനിധ്യമറിയിക്കാൻ സാധിച്ച താരമാണ് അഭയ ഹിരണ്മയി. സ്റ്റേജ് ഷോകളിലും മിന്നും പ്രകടനവുമായി കാഴ്ചക്കാരെ ഇളക്കിമറിക്കുന്ന അഭയ ബോൾഡ് ഫൊട്ടോഷൂട്ടുകളിലൂടെ സോഷ്യൽ മീഡിയയിലും താരമാണ്. അതേസമയം അഭയയുടെ വ്യക്തി ജീവിതവും എപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. സംഗീത സംവിധായകൻ ഗോപി സുന്ദറുമായി പ്രണയിത്തിലായിരുന്നു അഭയ പങ്കാളിയോടൊപ്പം ലിവിംഗ് റിലേഷൻഷിപ്പിലുമായിരുന്നു. ഇരുവരുടെയും വേർപിരിയലും വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. 

ഇപ്പോഴിത അഭയയുടെ ഏറ്റവും പുതിയ വെളിപ്പെടുത്തലും ചർച്ചയാകുന്നു. ഗോപി സുന്ദറിനൊപ്പം കഴിഞ്ഞിരുന്ന കാലത്ത് തന്നെ ആരും പാട്ടു പാടാന്‍ വിളിച്ചിരുന്നില്ല എന്നും അഭയ തുറന്ന് പറയുന്നു. ഗോപി സുന്ദറിന്റെ പാട്ടുകള്‍ മാത്രമേ താന്‍ പാടുകയുള്ളൂവെന്ന ധാരണയാകാം അതിന് പിന്നിലെന്ന് അഭയ ചൂണ്ടിക്കാണിക്കുന്നു. ഒപ്പം ഗോപി സുന്ദറിന്റെ പങ്കാളി ആയതിനാല്‍ വിളിച്ചാല്‍ തെറ്റാകുമോ എന്ന ചിന്തകൊണ്ടും വിളിക്കാതെ പോയിട്ടുണ്ടാകുമെന്നും അഭയ. അക്കാലത്ത് നിരവധിയാളുകളോട് അവസരം ചോദിച്ചിട്ടുണ്ടെന്നും ബന്ധം അവസാനിപ്പിച്ച ശേഷം തന്നെ തേടി അവസരങ്ങള്‍ വന്നുവെന്നും അഭയ പറയുന്നു.

അതേസമയം തന്നിലെ ഗായികയെ പരുവപ്പെടുത്തിയത് ഗോപി സുന്ദറാണെന്നാണ് അഭയ പറയുന്നത്. എങ്ങനെയാണ് ഒരു പാട്ട് പഠിക്കേണ്ടതെന്നും കേള്‍ക്കേണ്ടതെന്നും തനിക്ക് പറഞ്ഞു തന്നത് ഗോപിയാണ്. ആ ബന്ധത്തിൽ സംഗീതത്തിനായിരുന്നു കൂടുതൽ പ്രാധന്യമെന്നും ഓരോ പാട്ടും തന്റെ മുന്നിലാണ് ജനിച്ചതെന്നും അഭയ പറയുന്നു. തന്റെ ജീവിതത്തിൽ ഒരുപാട് സ്വാധീനമുള്ള വ്യക്തിയാണ് ഗോപി സുന്ദറെന്നും അഭയ തുറന്നു സമ്മതിക്കുന്നുണ്ട്. 

ഫാഷൻ രംഗത്തും സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് അഭയ. ഗ്ലാമറസ് ലുക്കിലാണ് പലപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്. തുടർച്ചയായി ഫൊട്ടോഷൂട്ട് ചിത്രങ്ങളും താരം പോസ്റ്റ് ചെയ്യാറുണ്ട്. ഗായികയുടെ പാട്ട് പോലെ തന്നെ വസ്ത്രധാരണ രീതിക്കും ആരാധകർ ഏറെയാണ്. ലക്ഷ കണക്കിന് ആളുകളാണ് അഭയയെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നത്. 

അമ്മയുടെ വഴിയെ പാട്ടിലേക്ക് എത്തിയ അഭയ തനിക്ക് കിട്ടിയ അവസരങ്ങളെല്ലാം മികച്ചതാക്കുകയായിരുന്നു. 2014ൽ പുറത്തിറങ്ങിയ നാക്കു പെന്റ നാക്കു ടാക്ക എന്ന ചിത്രത്തിൽ പാട്ടുപാടിയാണ് പിന്നണി ഗാന ലോകത്തേക്കുള്ള ചുവട് വയ്പ്പ്. ഗൂഡാലോചന എന്ന ചിത്രത്തിലെ കോഴിക്കോട് പാട്ട് കരിയറിലെ തന്നെ എക്കാലത്തെയും ഹിറ്റ് ആണ്. സ്റ്റേജ് ഷോകളിലെ മിന്നും താരമാണ് അഭയ ഹിരണ്മയി.

അനില മൂര്‍ത്തി

Recent Posts

എലിയെ പരിചയപ്പെടാന്‍ ബുദ്ധിമുട്ടി; തുറന്ന് പറഞ്ഞ് ബേസില്‍

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…

11 hours ago

ഷംനയെ തിരിച്ച് കിട്ടിയെന്ന് ഭര്‍ത്താവ്; എന്ത് പറ്റിയെന്ന് ആരാധകര്‍

സിനിമയും റിയലിറ്റി ഷോയുമൊക്കെ ആയിട്ട് തെന്നിന്ത്യയില്‍ നിറഞ്ഞ്…

11 hours ago

അമ്മയാവുക എന്നത് ഏറ്റവും വലിയ ആഗ്രഹമായിരുന്നു; സംയുക്ത

മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് സംയുക്ത വര്‍മ്മ.…

11 hours ago

ഓമിയുടെ ഫെയ്‌സ് സെപ്റ്റംബര്‍ 5ന് റിവീല്‍ ചെയ്യും; ദിയ കൃഷ്ണ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

11 hours ago

ഞാന്‍ കല്യാണം കഴിച്ചത് തന്നെ സിന്ദൂരം ഇടാന്‍; സ്വാസിക

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ…

11 hours ago

സാരിയില്‍ അതിസുന്ദരിയായി അതിഥി

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ അതിഥി രവി.…

16 hours ago