തകർപ്പൻ ഫൊട്ടോഷൂട്ടുമായി വീണ്ടും ആരാധക മനസ് കീഴടക്കിയിരിക്കുകയാണ് ബോളിവുഡിന്റെ പ്രിയ താരം ജാൻവി കപൂർ. ഇൻസ്റ്റാഗ്രാം പേജിലാണ് തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുന്നത്.
സിനിമ കുടുംബത്തിൽ നിന്ന് തന്നെയാണ് ബിഗ് സ്ക്രീനിലേക്ക് എത്തിയതെങ്കിലും ചുരുങ്ങിയ സമയംകൊണ്ട് തന്നെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുന്ന താരമാണ് ജാൻവി കപൂർ. പിതാവ് ബോണി കപൂറിന്റെയും മാതാവ് ശ്രീദേവിയുടെയും നിഴലില്ലയെന്ന് തെളിയിക്കാൻ ഇതിനോടകം താരത്തിന് സാധിച്ചു.
ബിഗ് സ്ക്രീനിലെന്നതുപോലെ തന്നെ സമൂഹമാധ്യമങ്ങളിലും നിറ സാനിധ്യമാണ് താരം. ഇവിടെയും ജാൻവിക്ക് വലിയ ആരാധക പിന്തുണയാണുള്ളത്. 22 ദശലക്ഷത്തോളം ആളുകൾ ഇൻസ്റ്റാഗ്രാമിൽ മാത്രം ജാൻവിയെ പിന്തുടരുന്നു.
ഫോളോവേഴ്സിന്റെ എണ്ണം പോലെ തന്നെ ജാൻവിയുടെ പോസ്റ്റുകൾക്കും പഞ്ഞമില്ല. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവവികാസങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അതിൽ സിനിമ വിശേഷങ്ങളും ചൂടൻ ഫൊട്ടോഷൂട്ടുമെല്ലാം ഉൾപ്പെടുന്നു.
ദഡക് എന്ന ചിത്രത്തിലൂടെയാണ് 2018ൽ താരം തന്റെ സിനിമ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. 2020ൽ പുറത്തിറങ്ങിയ ഗുഞ്ജൻ സക്സേനയിലെ പ്രകടനം ഏറെ പ്രശംസപിടിച്ചുപറ്റുകയും ചെയ്തു.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്‍. സത്യന്‍…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം…
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്‍…
മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…