latest news
ഗായിക ചിത്രയ്ക്ക് ഇന്ന് അറുപതാം പിറന്നാള്‍
														Published on 
														
													
												വര്‍ഷങ്ങളായി തന്റെ ശ്രുതിമധുരമായ ശബ്ദം കൊണ്ട് മലയാളികളെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന കേരളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയ്ക്ക് ഇന്ന് പിറന്നാള്‍. 1963 ജൂലൈ 27 നാണ് ചിത്രയുടെ ജനനം. തന്റെ 60-ാം ജന്മദിനമാണ് ചിത്ര ഇന്ന് ആഘോഷിക്കുന്നത്.

വിദ്യാഭ്യാസ കാലഘട്ടത്തില്‍ സംഗീതം പഠിച്ച് പിന്നണി ഗായികയായ ചിത്ര മലയാളത്തിനു പുറമേ തമിഴിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇതുവരെ 25,000 ത്തില്‍ അധികം പാട്ടുകള്‍ ചിത്ര പാടിയിട്ടുണ്ട്. 2021 ല്‍ പത്മഭൂഷണ്‍ നല്കി രാജ്യം ആദരിച്ചു.
വിജയശങ്കര്‍ ആണ് ചിത്രയുടെ ജീവിതപങ്കാളി. ഇരുവര്‍ക്കും നന്ദന എന്ന പേരില്‍ ഒരു മകള്‍ ഉണ്ടായിരുന്നു. 2011 ല്‍ നന്ദന സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു.
 
											
																			
