latest news
നടന്‍ ടി.എസ്.രാജു അന്തരിച്ചിട്ടില്ല; പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത
പ്രമുഖ സിനിമ, സീരിയല്‍ നടന്‍ ടി.എസ്.രാജു അന്തരിച്ചെന്ന് വ്യാജ വാര്‍ത്ത. ടി.എസ്.രാജു അന്തരിച്ചു എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് പ്രമുഖ നടനും നിര്‍മാതാവുമായ ദിനേശ് പണിക്കര്‍ അറിയിച്ചു. വാര്‍ത്ത കേട്ടയുടനെ ആത്മ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കിഷോര്‍ സത്യ രാജുവിനെ വിളിച്ച് സംസാരിച്ചെന്നും അദ്ദേഹം പൂര്‍ണ ആരോഗ്യവാനായി ഇരിക്കുന്നുവെന്നും ദിനേശ് പറഞ്ഞു.
നടന്‍ അജു വര്‍ഗീസാണ് ഫെയ്‌സ്ബുക്കിലൂടെ ടി.എസ്.രാജു അന്തരിച്ചു എന്ന വിവരം പോസ്റ്റ് ചെയ്തത്. എന്നാല്‍ താരം തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. പ്രമുഖ നടന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വന്നതോടെ പ്രമുഖ മാധ്യമങ്ങളും വാര്‍ത്ത നല്‍കി.
മലയാളത്തിലെ സിനിമ, സീരിയലുകളില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ടി.എസ്.രാജു. ജോക്കര്‍ എന്ന സിനിമയിലെ സര്‍ക്കസ് നടത്തിപ്പുക്കാരന്‍ ഗോവിന്ദന്‍ സാബ് എന്ന വേഷത്തിലൂടെയാണ് അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടത്.