Connect with us

Screenima

latest news

സാരിയിൽ സുന്ദരിയായി സഞ്ജന; ചിത്രങ്ങൾ കാണാം

ബോളിവുഡ് താരം സഞ്ജന സംഘിയുടെ ഏറ്റവും പുതിയ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു. ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ നിരവധി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ അഭിനേത്രിയാണ് സഞ്ജന സംഘി.

2011ൽ റോക്ക്സ്റ്റാർ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് ചുവട് വയ്പ്പ് നടത്തിയ സഞ്ജന സഹതാരമായി പിന്നീടും പല ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടു. ബാർ ബാർ ദേഖോ, ഹിന്ദി മീഡിയം തുടങ്ങിയ ചിത്രങ്ങളെല്ലാം ഈ പട്ടികയിൽ ഉൾപ്പെടുന്നു.

സുശാന്ത് സിങ് രജ്പുതിന്റെ അവസാന ചിത്രമായ ദിൽ ബെച്ചാരെയാണ് താരത്തിന് ഏറെ പ്രേക്ഷക ശ്രദ്ധ നേടികൊടുക്കുന്നത്. അതിൽ സുശാന്ത് സിംഗ് രാജ്പുതിന്റെ നായികയായി അവർ ഒരു ടെർമിനൽ കാൻസർ രോഗിയുടെ വേഷമാണ് ചെയ്തത്.

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. അത്തരത്തിൽ താരം ഏറ്റവും ഒടുവിൽ പങ്കുവെച്ച ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഗ്ലാമറസ് ലുക്കിലാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.

Continue Reading
To Top