latest news
കരള്‍ മാറ്റിവയ്ക്കാന്‍ കാത്തുനില്‍ക്കാതെ ഹരീഷ് പേങ്ങന്‍ യാത്രയായി..!
														Published on 
														
													
												കരള്‍ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു. എറണാകുളത്തെ അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചെറിയ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കരള്‍ സംബന്ധമായ അസുഖമാണെന്ന് തിരിച്ചറിഞ്ഞത്.
കരള്‍ ദാനം ചെയ്യാന്‍ ഹരീഷിന്റെ ഇരട്ട സഹോദരി ശ്രീജ സമ്മതം അറിയിച്ചിരുന്നു. എന്നാല്‍ ചികിത്സയ്ക്ക് ഭീമമായ തുക ആവശ്യമായി വന്നതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നീണ്ടുപോകുകയായിരുന്നു. അടിയന്തരമായി കരള്‍ മാറ്റിവയ്ക്കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം.

മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ജാനേ മന്‍, ജയ ജയ ജയ ഹേ, പ്രിയന്‍ ഓട്ടത്തിലാണ്, ജോ ആന്‍ഡ് ജോ, മിന്നല്‍ മുരളി തുടങ്ങി ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് ഇദ്ദേഹം.
											
																			