Categories: latest news

അറുപതാം വയസ്സില്‍ ആശിഷ് വിദ്യാര്‍ഥിക്ക് രണ്ടാം വിവാഹം; ചിത്രങ്ങള്‍ കാണാം

പ്രമുഖ തെന്നിന്ത്യന്‍ നടന്‍ ആശിഷ് വിദ്യാര്‍ഥി വീണ്ടും വിവാഹിതനായി. അസമില്‍ നിന്നുള്ള രുപാലി ബറുവയാണ് വധു. ദേശീയ അവാര്‍ഡ് ജേതാവായ ആശിഷിന്റെ രണ്ടാം വിവാഹമാണ് ഇത്. താരത്തിനു ഇപ്പോള്‍ 60 വയസ്സാണ് പ്രായം. ആശിഷിന്റെയും രുപാലിയുടെയും വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇരുവരും ചേര്‍ന്ന് അടുത്ത സുഹൃത്തുക്കള്‍ക്ക് വിവാഹ വിരുന്ന് ഒരുക്കിയിരുന്നു.

കൊല്‍ക്കത്തയില്‍ ഫാഷന്‍ സ്റ്റോര്‍ നടത്തുകയാണ് സംരഭകയായ രുപാലി. തങ്ങള്‍ ഇരുവരും പരിചയപ്പെട്ടതും ജീവിതത്തില്‍ ഒന്നിച്ചതും വലിയ കഥയാണെന്നും അത് പിന്നീടൊരു അവസരത്തില്‍ വെളിപ്പെടുത്താമെന്നും ആശിഷ് വിദ്യാര്‍ഥി മാധ്യമങ്ങളോട് പ്രതികരിച്ചു. ജീവിതത്തില്‍ ആശിഷ് വളരെ നല്ലൊരു മനുഷ്യനാണെന്നും അതുകൊണ്ടാണ് താന്‍ അദ്ദേഹവുമായി അടുത്തതെന്നും രുപാലി പറഞ്ഞു.

നടി ശകുന്തള ബറുവയുടെ മകള്‍ രാജോഷി ബറുവയെയാണ് ആശിഷ് ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ആശിഷിന് ഒരു മകനുണ്ട്.

അനില മൂര്‍ത്തി

Recent Posts

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

4 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

4 hours ago

ബോസില്‍ നിന്നും ആകെ കിട്ടിയത് എത്ര; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…

4 hours ago

ഞാനാണ് ആദ്യം മരിക്കുന്നതെങ്കില്‍ 10 മിനിറ്റ് കഴിയുമ്പോള്‍ മഞ്ജുവിനെയും ഒപ്പം കൊണ്ടുപോകും: സിമി

മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…

4 hours ago

രാധയുമായുള്ള പ്രശ്‌നത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് അംബിക

കഴിഞ്ഞ ദിവസമാണ് നടി അംബികയ്‌ക്കെതിരെ സഹോദരി രാധ…

4 hours ago