latest news
മദ്യപാനമാണോ അസുഖത്തിന് കാരണം; ബാല പറയുന്നു
														Published on 
														
													
												ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍ രോഗത്തെ തുടര്‍ന്ന് താരം ഒരു മാസത്തോളം ആശുപത്രിയിലായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്നു ബാല. ഒടുവില്‍ കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തി.
ഇപ്പോള്‍ ആരോഗ്യം വീണ്ടെടുത്ത് താരം വീട്ടില്‍ എത്തി. അസുഖ ബാധിതനായതുമുതല്‍ ബാലയ്‌ക്കൊപ്പം എല്ലാ നിമിഷവും ഭാര്യ എലിസബത്തും ഉണ്ടായിരുന്നു. ബാലയുടെ എല്ലാ കാര്യങ്ങളും ആരാധകരെ അറിയിച്ചതും എലിസബത്തായിരുന്നു.
മദ്യപാനത്തെ തുടര്‍ന്നാണ് ബാലയ്ക്ക് അസുഖം വന്നതെന്ന ആരോപണം ഉണ്ടായിരുന്നു. ഇപ്പോള്‍ അതേക്കുറിച്ച് സംസാരിക്കുകയാണ് താരം. മദ്യപിച്ചിട്ടുണ്ട്. അത് കൊണ്ട് കരള്‍ പോയതല്ല. എന്നെ രക്ഷപ്പെടുത്തി മുമ്പോട്ട് കൊണ്ട് പോവാന്‍ ദൈവമുണ്ട്. ഡ്ര?ഗ്‌സിനെതിരെ ക്യാമ്പയിന്‍ നടത്തിയ ആളാണ് താനെന്നും ബാല പറയുന്നു.
											
																			