ലിജോ ജോസ് പെല്ലിശേരി – മമ്മൂട്ടി കൂട്ടുകെട്ടിലെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് രമ്യ പാണ്ഡ്യൻ. രമ്യയുടെ ഏറ്റവും പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മിഡിയയിൽ ചർച്ചയായിരിക്കുന്നത്.
ഗ്ലാമറസ് ലുക്കിലാണ് ഇത്തവണ താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തമിഴ് ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രറ്റികളിൽ ഒരാൾകൂടിയാണ് രമ്യാ പാണ്ഡ്യൻ.
തമിഴ് ബിഗ് ബോസ് സീസൺ 4ൽ തേർഡ് റണ്ണർഅപ്പും ബിഗ് ബോസ് അൾട്ടിമേറ്റ് സെക്കൻഡ് റണ്ണർഅപ്പുമായിരുന്നു താരം. കുക്ക് വിത്ത് കോമളി എന്ന കുക്കറി ഷോയിലും താരം രണ്ടാം സ്ഥാനം നേടിയിരുന്നു.
2015ൽ ഡമ്മി ടപ്പാസ് എന്ന ചിത്രത്തിലൂടെയാണ് രമ്യയുടെ സിനിമ അരങ്ങേറ്റം. പിന്നാലെ അഭിനയിച്ച ജോക്കർ, ആൺ ദേവദൈ എന്നീ ചിത്രങ്ങളിലെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. മലയാളത്തിൽ താരത്തിന്റെ ആദ്യ ചിത്രമാണ് നൻപകൽ നേരത്ത് മയക്കം.
തമിഴ് സംവിധായകൻ ദുരൈ പാണ്ഡയന്റെ മകളാണ് 31കാരി രമ്യ. ബയോമെഡിക്കൽ എഞ്ചിനീയറിങ് ബിരുദധാരി കൂടിയായ രമ്യ റിസേർച്ച് ഡവലപ്മെന്റ് അനലിസ്റ്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ്…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
പുതുമുഖ നടിമാരില്‍ ഏറെ ശ്രദ്ധേയയാണ് നടി വിന്‍സി…