Categories: Gossips

അന്ന് റോബിനെ പുറത്താക്കി, ഇന്ന് അഖിലിന് താക്കീത് മാത്രം; എന്തൊരു മോശം പരിപാടിയെന്ന് പ്രേക്ഷകര്‍, ബിഗ് ബോസിനെതിരെ വിമര്‍ശനം

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിനെതിരെ ആരാധകര്‍. സീസണ്‍ ഫൈവിലെ മത്സരാര്‍ഥിയായ അഖില്‍ മാരാറിന് വേണ്ടി ബിഗ് ബോസ് മുട്ടില്‍ ഇഴയുകയാണെന്ന് പ്രേക്ഷകര്‍ വിമര്‍ശിച്ചു. എത്ര മോശം കാര്യം ചെയ്തിട്ടും ബിഗ് ബോസ് അഖിലിനെതിരെ നടപടിയെടുക്കാത്തത് ഇരട്ടത്താപ്പാണെന്നും ആരാധകര്‍ പറഞ്ഞു.

ബിബി ഹോട്ടല്‍ ടാസ്‌ക്കില്‍ അതിഥിയായി എത്തിയ റോബിന്‍ രാധാകൃഷ്ണനെ കഴിഞ്ഞ ദിവസം ബിഗ് ബോസില്‍ നിന്ന് പുറത്താക്കിയിരുന്നു. ബിഗ് ബോസ് ഷോയ്ക്ക് ചേരാത്ത രീതിയില്‍ വെല്ലുവിളികള്‍ നടത്തിയതിനാണ് റോബിനെ പുറത്താക്കിയത്. സീസണ്‍ ഫോറിലെ മത്സരാര്‍ഥിയായിരുന്ന റോബിനെ സഹമത്സരാര്‍ഥിയെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ പുറത്താക്കിയിട്ടുള്ളതാണ്. എന്നാല്‍ ബിഗ് ബോസ് ഫൈവ് ഷോയില്‍ അഖില്‍ മാരാര്‍ ജുനൈസിനെ ശാരീരികമായി മര്‍ദ്ദിക്കാന്‍ ശ്രമിക്കുന്നുണ്ട്. ബിഗ് ബോസില്‍ നിന്ന് ഇറങ്ങുകയാണെങ്കില്‍ ജുനൈസിനെ രണ്ട് തല്ല് തല്ലിയിട്ടേ പോകൂ എന്നും അഖില്‍ വെല്ലുവിളിച്ചു.

Akhil Marar

സഹമത്സരാര്‍ഥിക്കെതിരെ അഖില്‍ ഇത്രയൊക്കെ ചെയ്തിട്ടും നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ആരാധകര്‍ ചോദിക്കുന്നു. നേരത്തെയും സ്ത്രീ മത്സരാര്‍ഥികള്‍ക്കെതിരെ പോലും അഖില്‍ മോശമായി രംഗത്തെത്തിയിട്ടുണ്ട്. പലപ്പോഴും സ്ത്രീകള്‍ക്കെതിരെ അഖില്‍ മോശം വാക്കുകള്‍ പ്രയോഗിക്കുകയും ചെയ്തിരുന്നു. ഇത്രയൊക്കെ ആയിട്ടും അഖിലിനെതിരെ എന്തുകൊണ്ടാണ് ബിഗ് ബോസ് നടപടിയെടുക്കാത്തതെന്ന് പ്രേക്ഷകര്‍ ചോദിക്കുന്നു.

നേരത്തെ റോബിന്‍ രാധാകൃഷ്ണനെ ശാരീരികമായി ആക്രമിച്ചതിനു പുറത്താക്കിയ ബിഗ് ബോസ് ഇപ്പോള്‍ അഖില്‍ മാരാര്‍ ചെയ്യുന്ന മോശം കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.

അഖിലിനെതിരെ റോബിന്‍ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. റോബിനെതിരെ നടപടിയെടുക്കുകയും എന്നാല്‍ അഖിലിനെ തലോടുകയും ചെയ്യുകയാണ് ബിഗ് ബോസ് ചെയ്യുന്നത്. ബിഗ് ബോസ് ഷോ ബഹിഷ്‌കരിക്കാന്‍ വരെ റോബിന്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

അനില മൂര്‍ത്തി

Recent Posts

ഹോട്ട് ലുക്കുമായി അഹാന

ഹോട്ട് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന.…

1 hour ago

എഗന്റ് ലുക്കുമായി മാളവിക

എലഗന്റ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക…

1 hour ago

ഗ്ലാമറസ് ചിത്രങ്ങളുമായി റായി ലക്ഷ്മി

ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് റായി…

1 hour ago

അതിസുന്ദരിയായി രമ്യ നമ്പീശന്‍

ആരാധകര്‍ക്കായി തന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് രമ്യ നമ്പീശന്‍.…

1 hour ago

അടിപൊളിയായി കീര്‍ത്തി സുരേഷ്

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

2 hours ago

അതിഗംഭീര ലുക്കുമായി രജിഷ വിജയന്‍

അരാധകര്‍ക്കായി ഗംഭീര ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…

3 hours ago