Categories: latest news

റോബിന്‍ രാധാകൃഷ്ണനെ ബിഗ് ബോസില്‍ നിന്ന് വീണ്ടും പുറത്താക്കി !

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ അതിഥിയായി കടന്നുവന്ന റോബിന്‍ രാധാകൃഷ്ണനെ ബിഗ് ബോസില്‍ നിന്ന് പുറത്താക്കി. ബിഗ് ബോസ് ഷോയുടെ നിയമങ്ങള്‍ക്ക് വിപരീതമായി സംസാരിച്ചതിനാണ് നടപടി. ബിഗ് ബോസ് ഷോ കുളമാക്കുമെന്ന് ലൈവില്‍ റോബിന്‍ വെല്ലുവിളിച്ചു. ഇതിനു പിന്നാലെയാണ് റോബിനെ കണ്‍ഫഷന്‍ റൂമിലേക്ക് വിളിച്ച് ഉടനെ തന്നെ വീട്ടില്‍ നിന്ന് ഇറങ്ങണമെന്ന് ബിഗ് ബോസ് ആവശ്യപ്പെട്ടത്.

ജുനൈസും അഖില്‍ മാരാറും തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെട്ടുകൊണ്ടാണ് റോബിന്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. തര്‍ക്കത്തിനിടെ അഖില്‍ ജുനൈസിനെ ഷോല്‍ഡര്‍ കൊണ്ട് തള്ളിയിരുന്നു. കായികമായി തന്നെ അക്രമിച്ചു എന്നതിനാല്‍ അഖിലിനെതിരെ നടപടിയെടുക്കണമെന്ന് ജുനൈസ് ആവശ്യപ്പെട്ടു. ബിഗ് ബോസ് അഖില്‍ മാരാര്‍ക്ക് താക്കീത് നല്‍കിയിട്ടുണ്ട്.

Rajith and Robin

എന്നാല്‍ അഖില്‍ മാരാറെ പുറത്താക്കണമെന്ന നിലപാടായിരുന്നു റോബിന്‍ രാധാകൃഷ്ണന്. കഴിഞ്ഞ സീസമില്‍ താന്‍ പുറത്തായത് ശാരീരിക അതിക്രമത്തിന്റെ പേരിലാണെന്നും അത് തന്നെയാണ് അഖിലും ചെയ്തതെന്നും റോബിന്‍ വാദിച്ചു. ബിഗ് ബോസ് ഷോ കുളമാക്കുമെന്ന തരത്തില്‍ പോലും റോബിന്‍ അതിനിടെ സംസാരിച്ചു. പിന്നാലെയാണ് ബിഗ് ബോസിന്റെ നടപടി.

ബിഗ് ബോസ് നാലാം സീസണിലെ മത്സരാര്‍ഥിയായിരുന്നു റോബിന്‍. സഹമത്സരാര്‍ഥിയായ റിയാസിനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചതിന്റെ പേരിലാണ് നാലാം സീസണില്‍ നിന്ന് റോബിനെ പുറത്താക്കിയത്.

അനില മൂര്‍ത്തി

Recent Posts

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

1 hour ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

1 hour ago

ബോസില്‍ നിന്നും ആകെ കിട്ടിയത് എത്ര; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…

1 hour ago

ഞാനാണ് ആദ്യം മരിക്കുന്നതെങ്കില്‍ 10 മിനിറ്റ് കഴിയുമ്പോള്‍ മഞ്ജുവിനെയും ഒപ്പം കൊണ്ടുപോകും: സിമി

മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…

1 hour ago

രാധയുമായുള്ള പ്രശ്‌നത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് അംബിക

കഴിഞ്ഞ ദിവസമാണ് നടി അംബികയ്‌ക്കെതിരെ സഹോദരി രാധ…

1 hour ago