Connect with us

Screenima

latest news

സിനിമയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്; മോശം കാലത്തെക്കുറിച്ച് പ്രിയങ്ക ചോപ്ര

ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെക്കുന്നത്.

തന്റെ കഴിവും ഇച്ഛാശക്തിയും കൊണ്ട് ഹോളിവുഡില്‍ നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനും പ്രിയങ്കയ്ക്ക് സാധിച്ചു. പോപ് ഗായകന്‍ നിക് ജോനനാസിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് ഒരു മകളുമുണ്ട്.

ഇപ്പോള്‍ തന്റെ മോശം കാലത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. തന്റെ കരിയറിന്റെ തുടക്ക കാലത്ത് മൂക്കില്‍ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം മുഖത്തിന്റെ രൂപം മാറിയെന്നും ഈ കാരണത്താല്‍ മൂന്ന് സിനിമകളില്‍ നിന്ന് പുറത്തായെന്നുമാണ് പ്രിയങ്ക പറഞ്ഞത്.

Continue Reading
To Top