Connect with us

Screenima

Ponniyin Selvan

latest news

പിഎസ് 2ലെ ആ ഗാനം കോപ്പിയടി; ആരോപണവുമായി ഗായകൻ

ഇന്ത്യൻ സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പൊന്നിയൻ സെൽവൻ രണ്ടാം ഭാഗം. കാത്തിരിപ്പ് വെറുതെയായില്ലായെന്ന അഭിപ്രയമാണ് സിനിമ കണ്ടെവരെല്ലാം പറയുന്നത്. വലിയ പ്രേക്ഷക പ്രതികരണവും മികച്ച സാമ്പത്തിക നേട്ടവും കൊയ്ത് പൊന്നിയൻ സെൽവൻ 2 തിയറ്ററുകളിൽ നിറഞ്ഞോടുകയാണ്. ഇതിനിടയിലാണ് ചിത്രത്തിലെ ഗാനത്തിനെതിരെ കോപ്പിയടി ആരോപണം ഉയർന്നിരിക്കുന്നത്. 

എ ആര്‍ റഹ്മാന്‍ സംഗീത സംവിധാനം ചെയ്ത ‘വീര രാജ വീര’ എന്ന ഗാനത്തിന് എതിരെയാണ് ആരോപണം. ധ്രുപദ് ഗായകന്‍ ഉസ്താദ് വാസിഫുദ്ദീന്‍ ദാഗറാണ് ആരോപണവുമായി രംഗത്തെത്തിയത്. വാസിഫുദ്ദീന്റെ പിതാവും അമ്മാവനും ചേർന്ന് ആലപിച്ച ശിവസ്തുതി അതേ താണ്ഡവ ശൈലിയില്‍ ആണ് ചിത്രത്തിലെ ഗാനം ഒരുക്കിയിരിക്കുന്നതെന്നാണ് ഗായകന്റെ അവകാശവാദം. 

അദാന രാഗത്തിലുള്ള കോംമ്പോസിഷന്‍ ചെയ്തത് തന്‍റെ അമ്മാവനായ ഉസ്താദ് സഹീറുദ്ദീന്‍ ദാഗറാണെന്നും ഇത് തന്‍റെ പിതാവായ ഫയാസുദ്ദീന്‍ ദാ ഗറുമൊത്ത് വര്‍ഷങ്ങളോളം പാടിയതാണെന്നും വാസിഫുദ്ദന്‍ പറഞ്ഞു. ദാഗർ ബ്രദേഴ്സ് എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്. ഇക്കാര്യം ഉന്നയിച്ച് പിഎസ് ടുവിന്‍റെ നിര്‍മാണ കമ്പനികളിലൊന്നായ മദ്രാസ് ടാക്കീസിന് വാസിഫുദ്ദീന്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. മദ്രാസ് ടാക്കീസും എ ആര്‍ റഹ്മാനും അനുവാദം ചോദിച്ചിരുന്നു എങ്കിൽ ഞാങ്ങൾ ഒരിക്കലും വേണ്ടെന്ന് പറയില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

എന്നാൽ, വാസിഫുദ്ദീന്‍റെ ആരോപണം മദ്രാസ് ടാക്കീസ് നിഷേധിച്ചു. കോപ്പിയടി ആരോപണം തെറ്റാണെന്നും പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അവർ പറഞ്ഞു. 13-ാം നൂറ്റാണ്ടിൽ നാരാണയ പണ്ഡിതാചാര്യന്‍ ചെയ്ത കോംമ്പോസിഷനാണ് ഇതെന്നും അവര്‍ വ്യക്തമാക്കി. ആലാപന ശൈലിയില്‍ ആർക്കും കുത്തക അവകാശപ്പെടാൻ സാധിക്കില്ലെന്നും മദ്രാസ് ടാക്കീസും വ്യക്തമാക്കി. 

Continue Reading
To Top