latest news
ലഹരി ഉപയോഗിക്കുന്നതിലൂടെ ക്രിയേറ്റിവിറ്റി വരില്ല: വിനീത്
														Published on 
														
													
												മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടന്‍ ശ്രീനിവാസന്റേത്. താരത്തിന്റെ മക്കളായ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും സിനിമാരംഗത്ത് സജീവമാണ്.
സംവിധായകന്‍, ഗായകന്‍, നടന്‍ എന്നീ നിലകളില്‍ എല്ലാം കഴിവ് തെളിയിക്കാന്‍ വിനീതിന് സാധിച്ചിട്ടുണ്ട്. 2003ല്‍ കിളിച്ചുണ്ടന്‍ മാമ്പഴം എന്ന സിനിമയിലെ കസവിന്റെ തട്ടമിട്ട് എന്ന ഗാന് ആലപിച്ചാണ് വിനീത് സിനിമാ ലോകത്തേക്ക് കടന്നു വന്നത്.
ഇപ്പോള്‍ ലഹരി ഉപയോഗത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. ലഹരി ഉപയോഗിക്കുമ്പോള്‍ ക്രിയേറ്റിവിറ്റി വരുമെന്നാണ് പലരും വിചാരിക്കുന്നത്. എന്നാല്‍ അത് തെറ്റാണ്. അതിന് അടിമപ്പെട്ടാല്‍ ജീവിതത്തിന്റെ വലിയ ഭാഗം ലഹരി കൊണ്ടു പോകും എന്നും താരം പറയുന്നു.
											
																			