Categories: latest news

സ്റ്റൈലിഷായി ദിശ പട്ടാനി; ചിത്രങ്ങൾ കാണാം

ബോളിവുഡിലെ യുവ നായിക നടിമാരിൽ മുൻനിരയിൽ തന്നെയുള്ള താരസുന്ദരിയാണ് ദിശ പട്ടാനി. അസാധരണ അഭിനയ മികവും ചടുലമായ നൃത്ത ചുവടുകളും ദിശയ്ക്ക് ഇൻഡസ്ട്രിയിൽ സ്വന്തമായൊരു ഇടവും നൽകി.

ബിഗ് സ്ക്രീനിലേത് എന്ന പോലെ സമൂഹ മാധ്യമങ്ങളിലും വലിയ ആരാധക പിന്തുണയുള്ള താരമാണ് ദിശ. വ്യത്യാസ്തമായ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ പലപ്പോഴും താരത്തിന്റെ വാളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

അത്തരത്തിൽ ദിശ പട്ടാനി അവസാനം പങ്കുവെച്ച ചിത്രവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. സിൽക്ക് ഗൗണിൽ അതീവ ഗ്ലാമറസായാണ് താരം ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്തിരിക്കുന്നത്.

ഹിന്ദിയിലാണ് സജീവമെങ്കിലും ഈ ഉത്തർ പ്രദേശുകാരി തന്റെ സിനിമ ജീവിതത്തിന് തുടക്കം കുറിച്ചത് തെലുങ്കിലാണ്. 2015ൽ പുറത്തിറങ്ങിയ ലോഫറാണ് ആദ്യ ചിത്രം. 2016ൽ പുറത്തിറങ്ങിയ ധോണിയുടെ ബയോപിക്കിൽ പ്രിയങ്ക ഛാ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ദിശയായിരുന്നു.

ബാഗി 2, ഭാരത്, മലങ്ക് തുടങ്ങിയവയാണ് താരത്തിന്റെ മറ്റ് പ്രധാന ചിത്രങ്ങൾ. എക് വില്ലൻ റിട്ടേൺസ് ഉൾപ്പടെയുള്ള സൂപ്പർ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുമുണ്ട്.

അനില മൂര്‍ത്തി

Recent Posts

ഈ ജന്മത്തിലും അടുത്ത ജന്മത്തിലും അപ്പുറത്തെ ജന്മത്തിലും നിങ്ങളുടെ പിന്നാലെ ഞാനുണ്ടാകും: ഷംന കാസിം

സിനിമയും റിയലിറ്റി ഷോയുമൊക്കെ ആയിട്ട് തെന്നിന്ത്യയില്‍ നിറഞ്ഞ്…

1 day ago

ഐശ്വര്യ റായി കൂടെ ഉണ്ടാതയതുകൊണ്ട് സല്‍മാന്‍ കെട്ടിപ്പിടിക്കാന്‍ വിസമ്മതിച്ചു

സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്‍…

1 day ago

ബിജുചേട്ടന് ഭയങ്കര ജാഡയാണെന്ന് കരുതി; സംയുക്ത വര്‍മ്മ

മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് സംയുക്ത വര്‍മ്മ.…

1 day ago

ഗോസിപ്പുകള്‍ തന്നെ ബാധിക്കുന്ന കാലം കഴിഞ്ഞു; മഞ്ജു പിള്ള

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…

1 day ago

മീനൂട്ടി തനിക്ക് സ്വന്തം സഹോദരിയെപ്പോലെ; നമിത പ്രമോദ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നമിത പ്രമോദ്.…

1 day ago

രാം ചരണിന്റെ അമ്മയായി അഭിനയിക്കേണ്ട ആവശ്യമില്ല; സ്വാസിക

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ…

1 day ago