latest news
മധുവിനെ അപമാനിച്ചു; അഖിൽ മരാർക്കെതിരെ കർശന നടപടിക്ക് ബിഗ്ബോസ്
ബിഗ് ബോസ് മലയാളം അഞ്ചാം പതിപ്പ് പ്രേക്ഷക സ്വീകര്യത നേടി മുന്നേറുകയാണ്. ആദ്യ ദിനം മുതൽ മത്സരിച്ച് മുന്നേറുകയാണ് മത്സരാർത്ഥികളോരൊരുത്തരും. അതുകൊണ്ട് തന്നെ വാശിയേറിയ വാക്കുതർക്കങ്ങളും വീട്ടിൽ സജീവമാണ്. അതുപോലെ തന്നെ തമാശയും കളിയും ചിരിയുമായി സജീവമാണ് വീട്. എന്നാൽ, ചിലപ്പോഴൊക്കെ ഇത്തരം വാക്കുതർക്കങ്ങളും തമാശയുമെല്ലാം അതിരു കടക്കാറുമുണ്ട്. അഖിൽ മരാർ നടത്തിയ അങ്ങനെ ഒരു പരാമർശമാണ് ഇപ്പോൾ വലിയ വിവാദമായിരിക്കുന്നത്.
ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിനെക്കുറിച്ച് അഖില്‍ മാരാര്‍ നടത്തിയ പരാമര്‍ശം കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതോടെ അഖിലിനെതിരെ ദിശ പരാതി നല്‍കുകയും ചെയ്തിരുന്നു. ടാസ്‌കിന്റെ ഭാഗമായിട്ടായിരുന്നു അഖില്‍ മധുവിന്റെ പേര് പരാമര്‍ശിക്കുന്നത്. ടാസ്‌കിന്റെ ഭാഗമായി കള്ളന്‍ മീശമാധവനായി മാറിയ സാഗറിനോടായി അരി മോഷ്ടിക്കാന്‍ നീയെന്താ അട്ടപ്പാടിയിലെ മധുവാണോ എന്ന് അഖില്‍ മാരാര്‍ ചോദിച്ചതാണ് വിവാദമായത്.
ഇതിനെതിരെ വലിയ വിമർശനമാണ് ഉയർന്നുവന്നതും. സംഭവത്തില്‍ അഖിലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ജാതിയതയാണ് അഖിലിനെക്കൊണ്ട് ഇത്തരത്തിലൊരു പരാമര്‍ശം നടത്തിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനം. സംഭവത്തില്‍ ബിഗ് ബോസോ സഹമത്സരാര്‍ത്ഥികളോ പ്രതികരിക്കാതിരുന്നതും വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ സംഭവത്തില്‍ അണിയറ പ്രവര്‍ത്തകര്‍ നടപടിയെടുത്തതായാണ് സൂചന വ്യക്തമാക്കുന്നത്.
മത്സരാര്‍ത്ഥികളില്‍ ഒരാള്‍ രക്തസാക്ഷിയായ സഹോദരന്‍ മധുവിന്റെ പേര് പരാമര്‍ശിച്ച് പരിഹസിച്ചത് അങ്ങേയറ്റം ഖേദകരവും സംഭവിക്കാന്‍ പാടില്ലാത്തതുമായിരുന്നു. ഞങ്ങളീ വിഷയം ബന്ധപ്പെട്ട മത്സരാര്‍ത്ഥിയുമായി സംസാരിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതുമായിരിക്കും എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് പല മത്സരാര്‍ത്ഥികള്‍ക്കും മനസിലാകുന്നില്ലെന്ന് അവരുടെ മുഖഭാവത്തില്‍ നിന്നും വ്യക്തമാണ്. പിന്നാലെ അഖില്‍ മാരാര്‍ ഞെട്ടലോടെ മോഹന്‍ലാലിന്റെ വാക്കുകള്‍ കേള്‍ക്കുന്നതായാണ് പ്രൊമോ കാണിക്കുന്നത്.