latest news
പതിമൂന്ന് വയസുമുതൽ ബന്ധുവിന്റെ പീഡനം, കാമുകൻ കണ്ണുകളിൽ നഖം കുത്തിയിറക്കി; ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങളെക്കുറിച്ച് ലെച്ചു
ബിഗ് ബോസ് മലയാളം സീസൺ അഞ്ച് പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി മുന്നോട്ടു പോവുകയാണ്. മത്സരാർത്ഥികളോരോരുത്തരായി തങ്ങളുടെ ജീവതകഥ സഹമത്സരാർത്ഥികൾക്കും പ്രേക്ഷകർക്കുംമുന്നിൽ അവതരിപ്പിക്കുകയാണ്. ഇതിനിടയിലാണ് ലെച്ചുവും തന്റെ ജീവതാനുഭവങ്ങളെക്കുറിച്ച് മനസ് തുറക്കുന്നത്. സഹോദരനെക്കുറിച്ചും ജീവിതത്തിൽ ലൈംഗികമായി നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ചും ലെച്ചു തുറന്നു പറഞ്ഞു.
സൗത്ത് ആഫ്രിക്കയിലായിരുന്നു തന്റെ സ്കൂൾ വിദ്യാഭ്യാസം. അവിടെ വച്ചിട്ടാണ് ഞാൻ റേപ്പ് ചെയ്യപ്പെടുന്നത്. ആറ് വര്‍ഷത്തോളം തന്നെ അയാള്‍ പീഡിപ്പിച്ചു. എനിക്ക് അന്ന് പ്രായം വെറും പതിമൂന്നു വയസ്സാണ്. പെയിനും ടോർച്ചറിങ്ങും കാരണം എനിക്ക് ബ്ലീഡിങ് വരെ ഉണ്ടായി. എനിക്ക് എന്നെ തന്നെ അറപ്പായി. എന്നാൽ ഇതോടെ ജീവിതത്തില്‍ ഞാൻ ആകെ തളര്‍ന്നു പോയി. എന്നാൽ പതിനെട്ടുവയസ്സുവരെ ഞാൻ കാത്തിരുന്നു എന്റെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ വേണ്ടി. കാരണം എനിക്ക് മറ്റു ഫിനാൻഷ്യൽ സപ്പോർട്ട് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പതിനെട്ടു വയസ്സ് ആയപ്പോൾ തന്ന ഞാൻ നാട്ടിലേക്ക് വന്നു.
സഹോദരന്റെ മരണമാണ് തന്നെ ദക്ഷിണാഫ്രിക്കയിലെത്തിച്ചതെന്നും ലെച്ചു പറയുന്നു. “എനിക്ക് ഒരു ചേട്ടൻ ഉണ്ടായിരുന്നു. ചേട്ടന്റെ പേര് ആഷിത്. എന്റെ നോനു. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച കാര്യം എന്റെ ചേട്ടൻ ആട്ടിരുന്നു. എന്റെ പേരന്റ്സിനെക്കാളും കൂടുതൽ എന്റെ എല്ലാ കാര്യങ്ങളും നോക്കിയത് എന്റെ ചേട്ടൻ ആയിരുന്നു. എനിക്ക് പതിമൂന്നു വയസുള്ളപ്പോൾ ആണ് അപകടത്തിൽ പെട്ട് എന്റെ ചേട്ടൻ മരിക്കുന്നത്. ചേട്ടന്റെ ഓർമ്മകൾ തങ്ങി നിൽക്കുന്ന വീട്ടിൽ നിൽക്കാനുള്ള ബുദ്ധിമുട്ടുകൾ കൊണ്ടാണ് ഞാൻ സൗത്ത് ആഫ്രിക്കയിലേക്ക് പോകുന്നത്.”
ദക്ഷിണാഫ്രിക്കയിൽ നിന്നും മടങ്ങിയെത്തി കഴിഞ്ഞ് തനിക്കൊരു പ്രണയമുണ്ടായിരുന്നതായും ലെച്ചു പറഞ്ഞു. കാമുകനും തന്നെ ശാരീരികമായി ഉപദ്രവിച്ച കാര്യം പറഞ്ഞപ്പോൾ കേട്ടിരുന്നവർക്കെല്ലാം അത് കണ്ണു നനയിക്കുന്നതായിരുന്നു. ആറുമാസം ആയിരുന്നു ആ ബന്ധം അതിൽ രണ്ടുമാസം അടിപൊളി ആയിരുന്നു. എന്നാൽ അതുകഴിഞ്ഞു ആയാലും എന്നെ ഉപദ്രവിക്കാൻ തുടങ്ങി. മദ്യപിച്ചിട്ട് വന്നിട്ടാകും എന്നെ അയാൾ ഉപദ്രവിക്കുക. ഞാൻ അന്ന് തീരെ ചെറിയ കുട്ടി ആയതുകൊണ്ട് വലിയ ചിന്താ ശക്തി ഒന്നും ഉണ്ടായിരുന്നില്ല. എന്റെ മനസ്സിൽ അയാളെ മാറ്റി എടുക്കാം എന്ന ചിന്ത ആയിരുന്നുവെന്നും ലെച്ചു കൂട്ടിച്ചേർത്തു.