latest news
ഡിവോഴ്സിനുവേണ്ടി നാല് വർഷമായുള്ള പോരാട്ടം; മനസ് തുറന്ന് ഗോപിക
മലയാളം ബിഗ് ബോസ് ചരിത്രത്തിലെ ആദ്യ കോമണറാണ് ഗോപിക. മൂവാറ്റുപ്പുഴ സ്വദേശിനിയായ ഗോപിക ഷോയിലെ മറ്റ് 17 മത്സരാർത്ഥികളെ പോലെ തന്നെയാണ് മത്സരിക്കുന്നത്. 24 കാരിയായ ഗോപികയ്ക്ക് ഒരു മകനുമുണ്ട്. എന്നാൽ വിവാഹ ബന്ധം വേർപ്പെടുത്താനുള്ള പോരാട്ടത്തിലാണ് താനെന്നാണ് ഗോപിക പറയുന്നത്. കഴിഞ്ഞ് നാല് കൊല്ലമായി മകനൊപ്പമാണ് ഗോപിക ജീവിക്കുന്നത്. കൊറിയർ ഓഫീസിലാണ് ഗോപിക ജോലി ചെയ്യുന്നത്. ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടേക്ക് പോകുമ്പോഴും ഡിവോഴ്സിനുവേണ്ടി നാല് വർഷമായി തുടരുന്ന പോരാട്ടത്തിലാണ് താനെന്നാണ് ഗോപിക മനസ് തുറന്നിരിക്കുന്നത്.
ശോഭയുടെ ഡിവോഴ്സ് കേസിനെക്കുറിച്ചുള്ള ചർച്ചകൾക്കിടയിൽ ആണ് താനും നാലു വർഷമായി ഇതിന്റെ പിറകെ ആണെന്ന് ഗോപിക പറയുന്നത്. കുഞ്ഞിന് ഏഴുമാസം പ്രായം ഉള്ളപ്പോൾ ഞാൻ അവിടെ നിന്നും പോന്നതാണ്. ഒരു വർഷക്കാലം എന്ന് പറയുന്നത് കോടി ജന്മങ്ങൾ അനുഭവിച്ചതിന് അപ്പുറം ആയിരുന്നു. ഇപ്പോഴും സ്ട്രഗിൾ ചെയ്യുകയാണ് എന്നും ഗോപിക സുഹൃത്തുക്കളോടായി പറയുന്നുണ്ട്.
സാഗറുമായുള്ള സൗഹൃദത്തെക്കുറിച്ചും ഗോപിക മനസ് തുറന്നു. തനിക്കും സാഗറിനെ പോലെയൊരു ചങ്ക് ഉണ്ട് എന്നും അവനെ നോക്കുന്ന പോലെയാണ് സാഗർ എന്നും ഗോപിക പറയുന്നുണ്ട്. എന്നാൽ ഷോയിൽ ഇതിനോടകം തന്നെ ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ട സാഹചര്യവും ഗോപികയ്ക്കുണ്ടായി. ആദ്യ ആഴ്ചയിലെ നോമിനേഷനിലും ഗോപിക ഇടംപിടിച്ചിരുന്നു.
ഓഡിഷന് ശേഷമാണ് ആദ്യ കോമണർ ആയി ഗോപിക മലയാളം ഷോയിൽ എത്തിയത്. ഇന്റർവ്യൂവിന് ശേഷം ഗോപിക ഈ സീസണിലെ 18-ാമത്തെ മത്സരാർത്ഥിയായി തിരഞ്ഞെടുക്കപ്പെടുക ആയിരുന്നു.ലക്ഷക്കണക്കിന് ആളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയെന്ന നിലയിൽ താൻ ഭാഗ്യവതി ആണെന്നാണ് മോഹൻലാലുമായുള്ള സംഭാഷണത്തിൽ ഗോപിക പറഞ്ഞത്. സാധാരണക്കാരുടെ പ്രതിനിധിയാണ് താനെന്നും 100 ദിവസം പൂർത്തിയാക്കി ട്രോഫി നേടുമെന്നും ഗോപിക പറഞ്ഞിരുന്നു.