Categories: latest news

ലെച്ചു ബിഗ്ബോസിന് പുറത്തേക്ക്?

വലിയ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി ബിഗ്ബോസ് മലയാളം അഞ്ചാം പതിപ്പ് മുന്നോട്ട് കുതിക്കുകയാണ്. വാശിയേറിയ പോരാട്ടങ്ങൾക്കാണ് ആദ്യ ദിവസങ്ങൾ കടന്നു പോയത്. മത്സരാർത്ഥികൾക്ക് സ്വയം പ്രേക്ഷകരെ പരിചയപ്പെടുത്തുന്നതിനും തങ്ങളുടെ നയം വ്യക്തമാക്കുന്നതിനും ബിഗ് ബോസിലെ ആദ്യ ആഴ്ചയിലെ എലിമിനേഷൻ ഒഴിവാക്കിയിരുന്നു. അതിന് ശേഷം ബിഗ് ബോസിലെ ആദ്യ എലിമിനേഷൻ വീക്കിനൊരുങ്ങുകയാണ് ബിഗ് ബോസ്. 

ഏഴ് പേരാണ് ഇത്തവണ എലിമിനേഷൻ നോമിനേഷനിലുള്ളത്. മത്സരാർത്ഥികൾ തന്നെ രഹസ്യ നോമിനേഷനിലൂടെയാണ് ഏഴ് പേരെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ കുറവ് പ്രേക്ഷക വോട്ട് കിട്ടുന്നവരാകും ഷോയിൽ നിന്ന് പുറത്തുപോവുക. ഇതിൽ ആരായിരിക്കും ബിഗ് ബോസിൽ നിന്ന് ആദ്യം പുറത്താവുകയെന്ന ചർച്ച സോഷ്യൽ മീഡിയയിൽ സജീവമാണ്. 

നോമിനേഷനിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടിയത് കോമണറായി എത്തിയ ഗോപികയ്ക്കാണ്. പത്ത് വോട്ടുകളാണ് ഗോപികയ്ക്ക് ലഭിച്ചത്. മത്സരാർത്ഥികൾക്കിടയിൽ തന്നെ ഗോപികയെ പുറത്താക്കാനുള്ള ശ്രമങ്ങൾ സജീവമാണ്. അതിന്റെ ഭാഗമാണ് ബിഗ് ബോസിലെ പല ഒറ്റപ്പെടുത്തൽ നയങ്ങളുമെന്നും പ്രേക്ഷകർ വിലയിരുത്തുന്നു. എന്നാൽ ഇത്തവണ ഗോപിക പുറത്താകാനുള്ള സാധ്യതകൾ കുറവാണ്. 

പിന്നെ ഏറ്റവും അധികം വോട്ട് കിട്ടിയത് റിനീഷയ്ക്ക് ആണ്. ബിഗ്ഗ് ബോസ് ഷോയില്‍ വളരെ ആക്ടീവ് ആയിട്ടുള്ള മത്സരാര്‍ത്ഥിയാണ് റിനീഷ. ഗെയിമുകള്‍ എല്ലാം തന്നെ നല്ല രീതിയില്‍ ഏറ്റെടുത്ത് സംസാരിയ്ക്കുന്നു. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുകയും ചെയ്യുന്നു. ബിഗ്ഗ് ബോസിന് അകത്ത് അല്പം അധികം ആക്ടീവ് ആകുന്നവരാണല്ലോ നോമിനേഷനില്‍ വരുന്നത്. സയലന്റ് ആയവര്‍ കുറേക്കാലം സേഫ് ആയി മുന്നോട്ട് പോകും. ആ രീതിയില്‍ റിനീഷ പുറത്ത് പോകാന്‍ സാധ്യതയില്ല.

പിന്നീട് പട്ടികയിലുള്ളത് അഞ്ചലീനയും അനിയൻ മിഥുനും വിഷ്ണുവുമാണ്. താരതമ്യേന മത്സരാർത്ഥികൾക്കിടയിൽ പ്രീതി കുറവാണെങ്കിലും മൂവരും ടാസ്ക്കുകളിലടക്കം മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. ആ സാഹചര്യത്തിൽ ഇവരും പുറത്തുപോകുന്നതിനുള്ള സാധ്യത നിലവിൽ കുറവാണ്. റിനോഷിനും ലച്ചുവിനും മൂന്ന് വോട്ടുകള്‍ വീതമാണ് കിട്ടിയത്. എന്നാൽ റിനോഷിനെക്കാള്‍ പുറത്ത് പോകാനുള്ള സാധ്യത കൂടുതല്‍ ഉള്ളത് ലച്ചുവിനാണ്. സോഷ്യല്‍ മീഡിയയില്‍ ലച്ചുവിനുള്ള പിന്തുണ താരതമ്യെനെ കുറവാണ്. ലച്ചുവിന്റെ പ്രസന്റസ് ബിഗ്ഗ് ബോസ് ഹൗസില്‍ കാര്യമായ ഓളമൊന്നും ഇതുവരെ ഉണ്ടാക്കിയിട്ടില്ലയെന്നതും ഇതിനുള്ള ആക്കംകൂട്ടുന്നു. 

അനില മൂര്‍ത്തി

Recent Posts

അക്കാര്യം താന്‍ പഠിച്ചത് ടോവിനോയില്‍ നിന്ന്; കല്യാണി പ്രിയദര്‍ശന്‍

ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയില്‍ തങ്ങളുടെ…

18 hours ago

ഓമി ആശുപത്രിയില്‍; ഓണഘോഷം ഒഴിവാക്കിയതിനെക്കുറിച്ച് സിന്ധു കൃഷ്ണ

ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…

18 hours ago

പുതിയ പോസ്റ്റുമായി വരദ; ജിഷിനെക്കുറിച്ചാണോ എന്ന് ആരാധകര്‍

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് വരദ. സമൂഹ…

18 hours ago

നീ മൈന്‍ഡ് ചെയ്തില്ലെന്നാണ് അനിയന്‍ എന്നോട് പറഞ്ഞത്: സ്വാസിക പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ…

18 hours ago

ലോകയിലെ വേഷം കളഞ്ഞതില്‍ ദുംഖം; ബേസില്‍ ജോസഫ് പറയുന്നു

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…

18 hours ago

നാടന്‍ പെണ്ണായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര ചക്രവര്‍ത്തി.…

22 hours ago