latest news
ചുവപ്പിൽ ഐശ്വര്യ ലക്ഷ്മിയുടെ സ്റ്റൈലിഷ് ഫൊട്ടോഷൂട്ട്; ചിത്രങ്ങൾ കാണാം
മലയാള സിനിമയിലെ ഭാഗ്യ താരങ്ങളിലൊരാളാണ് ഐശ്വാര്യ ലക്ഷ്മി. തുടക്കകാലത്ത് താരം പ്രധാന റോളിലെത്തിയ ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റായിരുന്നു. അഭിനയത്തിന് പിന്നാലെ നിർമ്മാണ രംഗത്തേക്കും കടന്നിരിക്കുകയാണ് ഐശ്വര്യ.
സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. തന്റെ സിനിമ വിശേഷങ്ങളെല്ലാം ഐശ്വര്യ പങ്കുവെക്കുന്നത് ഇൻസ്റ്റാഗ്രാമിലൂടെയാണ് പങ്കുവെക്കാറുള്ളത്. ഇതോടൊപ്പം ഇടയ്ക്കിടയ്ക്ക് കിടിലൻ ഫൊട്ടോഷൂട്ടുകളും താരം പങ്കുവെക്കാറുണ്ട്.
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന നിവിൻ പോളി ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമ ലോകത്തേക്ക് എത്തുന്നത്. മായനദിയിലെ അപ്പുവെന്ന കഥാപാത്രം മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ട നായിക കഥാപാത്രമാണ്.
ഇതിനിടയിൽ തമിഴിലും തെലുങ്കിലും ഐശ്വര്യ സാനിധ്യമറിയിച്ചു. ഫിലിം ഫെയർ, സൈമ പുരസ്കാരങ്ങളും ഐശ്വര്യയെ തേടിയെത്തി.
പൊന്നിയിൻ സെൽവനിലെ പൂങ്കഴലിയെന്ന കഥാപാത്രമാണ് അടുത്തകാലത്ത് ഏറെ ശ്രദ്ധ നേടിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസിനൊരുങ്ങകയാണ്.
