Connect with us

Screenima

latest news

സ്വിറ്റ്സർലൻഡിൽ അവധിക്കാലം ആഘോഷമാക്കി ഇഷാനി; സ്റ്റൈലിഷ് ചിത്രങ്ങൾ വൈറൽ

മലയാളത്തിലെ താരകുടുംബങ്ങളിൽ ഇൻസ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. അച്ഛന്റെ പാതയിൽ അഹാന സിനിമയിൽ ഇതിനോടകം തന്നെ സജീവമായി കഴിഞ്ഞു. അനിയത്തിമാരും അഹാനയ്ക്ക് പിന്നാലെയാണ്. 

എന്നാൽ ഇൻസ്റ്റാഗ്രാമിൽ ആദ്യം താരമായത് മക്കളാണ്. വ്യത്യസ്തങ്ങളായ ഫൊട്ടോഷൂട്ടുകളും റീൽസുമൊക്കെയായി തങ്ങളുടെ ഫോളോവേഴ്സിനെ എന്റർടെയിൻ ചെയ്യിക്കുകയാണ് കൃഷ്ണ സഹോദരിമാർ. 

അത്തരത്തിൽ സ്വിറ്റ്സർലൻഡിൽ നിന്നുള്ള ഇഷാനിയുടെ ഏറ്റവും പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ദിയാ കൃഷ്ണയും ഇഷാനിക്കൊപ്പമുണ്ട്. അവധിക്കാലം ആഘോഷമാക്കുകയാണ് ഇരുവരും. 

വൺ എന്ന ചിത്രത്തിലൂടെ ഇഷാനിയും സിനിമ ലോകത്തേക്ക് കാലെടുത്തു വച്ചിരുന്നു. സിനിമിയിൽ ഇഷാനിയുടെ പ്രകടനം ഏറെ പ്രശംസയും പിടിച്ചു പറ്റിയിരുന്നു. 

മോഡേണ്‍ വസ്ത്രത്തിലും നാടന്‍ വേഷങ്ങളിലുമുള്ള ചിത്രങ്ങള്‍ ഇഷാനി ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഫിറ്റ്നസ് വീഡിയോയും താരം പങ്കുവയ്ക്കാറുണ്ട്.

Continue Reading
To Top