latest news
ഇനി ഒരു ടാറ്റൂ ചെയ്യുകയാണെങ്കില്‍ അത് എന്റെ ഭര്‍ത്താവിന് മാത്രം കാണാവുന്ന സ്ഥലത്തേ ചെയ്യൂ: സ്വാതി റെഡ്ഡി
തെന്നിന്ത്യന്‍ സൂപ്പര്‍ താരമാണ് സ്വാതി റെഡ്ഡി. പതിനേഴാം വയസ്സില്‍ ഒരു ടെലിവിഷന്‍ ഷോ ചെയ്തുകൊണ്ടാണ് സ്വാതി തന്റെ കരിയറിന് തുടക്കമിടുന്നത്. ടെലിവിഷന്‍ ഷോയിലൂടെ കിട്ടിയ പ്രശസ്തി അവരെ സിനിമയിലെത്തിച്ചു. 2005 ല്‍ ഡെയ്ഞ്ചര്‍ എന്ന തെലുങ്കു ചിത്രത്തില്‍ സപ്പോര്‍ട്ടിംഗ് റോള്‍ ചെയ്തുകൊണ്ടാണ് സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്.
View this post on Instagram
2008 ല്‍ സുബ്രമണ്യപുരം എന്ന തമിഴ് സിനിമയിലും, ആസ്ത ചമ്മ എന്ന തെലുങ്കു സിനിമയിലും നായികയായി. ആസ്ത ചമ്മയിലെ അഭിനയത്തിന് മികച്ച തെലുങ്കു നടിയ്ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും, നന്ദി അവാര്‍ഡും സ്വാതി കരസ്തമാക്കി. സ്വാതി റെഡ്ഡി മലയാളത്തിലേയ്‌ക്കെത്തുന്നത് 2011 ല്‍ ആമേന്‍ എന്ന സിനിമയില്‍ നായികയായിക്കൊണ്ടാണ്. അതിനുശേഷം 2013 ല്‍ നോര്‍ത്ത് 24 കാതം എന്ന സിനിമയിലും നായികയായി.
View this post on Instagram
ഇപ്പോള്‍ ടാറ്റൂവിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സ്വാതി റെഡ്ഡി. തന്റെ കയ്യില്‍ ഒരു ടാറ്റൂ ഉണ്ട്. ഇനി താന്‍ ടാറ്റൂ ചെയ്യുകയാണെങ്കില്‍ തന്റെ ഭര്‍ത്താവിന് മാത്രം കാണാന്‍ സാധിക്കുന്ന സ്ഥലത്തു മാത്രമേ ചെയ്യൂ എന്നാണ് സ്വാതി പറഞ്ഞത്.