latest news
ബാലയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം അവന്‍ തന്നെയാണ്: റിയാസ് ഖാന്‍
Published on
നടന്‍ ബാല കരള്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശുപത്രി അഡ്മിറ്റാണ്. അമൃത ഹോസ്പിറ്റലിലാണ് താരത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്.
ഇപ്പോള്‍ ബാലയെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നടന്‍ റിയാസ് ഖാന്‍. ബാലയുമായി ചെറുപ്പം കാലം തൊട്ട് തനിക്ക് നല്ല ബന്ധമുണ്ടായിരുന്നു. തന്റെ പ്രിയപ്പെട്ട് സുഹൃത്തുകൂടിയാണ് ബാല. എന്നാല്‍ ബാലയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം അവന്‍ തന്നെയാണ് എന്നാണ് റിയാസ് ഖാന്‍ പറയുന്നത്.
ബാല അസുഖം ഭേദമായി പെട്ടെന്ന് തിരിച്ചു വരണം എന്നാണ് ആഗ്രഹിക്കുന്നത്. ബാല എന്നല്ല എല്ലാവരും നമ്മുടെ ശരീരത്തെക്കുറിച്ച് മനസിലാക്കണം. എന്നിട്ട് കാര്യങ്ങള്‍ ചെയ്യണം എന്നും റിയാസ് ഖാന്‍ പറയുന്നു.