latest news
മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന കാതല്‍ ഉടന്‍ തിയറ്ററുകളിലെത്തും
Published on
മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ജിയോ ബേബി ചിത്രം കാതല്‍ ഉടന്‍ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ സെന്‍സറിങ് ഈ മാസം പൂര്‍ത്തിയാകുമെന്നാണ് വിവരം. ഏപ്രില്‍ അവസാന വാരത്തോടെ ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്നത്.
ഇതുവരെയുള്ള ജിയോ ബേബി ചിത്രങ്ങളില്‍ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും കാതല്‍ എന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടി കമ്പനിയാണ് കാതല്‍ നിര്‍മിക്കുന്നത്. മമ്മൂട്ടിയുടെ ക്ഷണം സ്വീകരിച്ചാണ് ജ്യോതിക കാതല്‍ സിനിമയുടെ ഭാഗമായിരിക്കുന്നത്.

Mammootty and Jyothika
മമ്മൂട്ടിക്കും ജ്യോതികയ്ക്കും പുറമേ കാതലില്‍ ലാലു അലക്‌സ്, മുത്തുമണി, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, ആദര്‍ശ് സുകുമാരന്‍ എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നു.
