latest news
സ്‌കിറ്റിന് കയറാന്‍ പോകുമ്പോഴാണ് അമ്മ മരിച്ച വിവരം അറിഞ്ഞത്: ധര്‍മ്മജന്‍
Published on
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ധര്‍മ്മജന്റെ കഥാപാത്രങ്ങള്‍ നിരവധിയാണ്. പിഷാരടിക്കൊപ്പം സ്റ്റേജിലും സിനിമാല എന്ന ഏഷ്യാനെറ്റിലെ പരിപാടിയും ഗംഭീര പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്.
2010ല്‍ പുറത്തിറങ്ങിയ പാപ്പി അപ്പച്ച എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് ഓര്‍ഡിനറി, മൈ ബോസ്, സൗണ്ട് തോമ, അരികില്‍ ഒരാള്‍, പ്രേതം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനിയിച്ചു.

Dharmajan Bolgatty
ഈയടുത്താണ് ധര്‍മ്മജന്റെ അമ്മ അന്തരിച്ചത്. ഇപ്പോള്‍ അമ്മയെക്കുറിച്ച് പറയുകയാണ് താരം. സ്‌കിറ്റിനായി കയറുന്നതിന് തൊട്ടുമുമ്പായിരുന്നു അമ്മ മരിച്ചെന്നുള്ള വിവരം അറിഞ്ഞത്. പിന്നെ തനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. പിന്നീട് എല്ലാവരും സമാധാനിപ്പിച്ച് തന്നെ വീട്ടില്‍ അയച്ചെന്നും ധര്‍മ്മജന്‍ പറയുന്നു.
