latest news
മക്കള്‍ക്ക് എന്നെ മതിയായ ഒരു സമയം ഉണ്ടായിരുന്നു: പൂര്‍ണിമ
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. രഘുനാഥ് പാലേരി എഴുതി സംവിധാനം ചെയ്ത ഒന്ന് മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തില്‍ ബാലതാരമായാണ് പൂര്‍ണിമയുടെ സിനിമ അരങ്ങേറ്റം.

Poornima Indrajith
പിന്നീട് പല സിനിമകളിലും ശ്രദ്ധേയമായ വേഷം ചെയ്ത പൂര്‍ണിമ കാതലുക്ക് മരൈദെ എന്ന തമിഴ് ചിത്രത്തിലും കോട്ടന്‍ മേരി എന്ന ഇംഗ്ലീഷ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഈ വര്‍ഷം പുറത്തിറങ്ങിയ കോബാട്ട് ബ്ലൂ എന്ന ഹിന്ദി ചിത്രത്തിലെ വേഷവും ഏറെ ശ്രദ്ധ നേടിയിരുന്നു.

Poornima Indrajith
ഇന്ദ്രജിത്തിനെ വിവാഹം ചെയ്തതോടെ താരം പൂര്‍ണ്ണമായും സിനമയില്‍ നിന്നും വിട്ടു നിന്നു. പിന്നെ മക്കളായി. അവരുടെ കൂടെ മുഴുവന്‍ സമയവും ചിലവഴിക്കുന്ന അമ്മയുമായി. പിന്നീട് അഭിനയത്തിലേക്ക് തിരിച്ചെത്തി. ഇപ്പോള്‍ കൊവിഡ് വന്നപ്പോള്‍ ഉണ്ടായ അവസ്ഥയാണ് താരം പറയുന്നത്. ആ സമയത്ത് ഫാമിലിയുടെ കൂടെ ഒരുപാട് സമയം ചെലവഴിച്ചു. ഒരേ സമയം ഒരേ ആള്‍ക്കാരെ തന്നെയാണല്ലോ അന്ന് കണ്ട് കൊണ്ടിരിക്കുന്നത്. ശരിക്കും പറഞ്ഞാല്‍ ആ സമയത്ത് അവര്‍ക്ക് എന്നെ തന്നെ മതിയായി. ഫുള്‍ ടൈം അമ്മ ഡബ്ല്യൂ വരച്ചത് പോലെ നടക്കണ്ടെന്ന് അവര്‍ പറയുമായിരുന്നു എന്നാണ് പൂര്‍ണിമ പറഞ്ഞിരിക്കുന്നത്.
