latest news
ബാലചേട്ടന് എതിരെ ഒന്നും പറഞ്ഞിട്ടില്ല; അമൃത സുരേഷിന് എതിരെയുള്ള മോശം വാര്‍ത്തകളില്‍ മറുപടിയുമായി അഭിരാമി
നടന് ബാല കരള്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശുപത്രി അഡ്മിറ്റാണ്. അമൃത ഹോസ്പിറ്റലിലാണ് താരത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്.
ആശുപത്രിയില്‍ അഡ്മിറ്റായ ബാലയെ കാണാന്‍ മകള്‍ പാപ്പുവിനെയും കൂട്ടി ആദ്യ ഭാര്യ അമൃത സുരേഷും എത്തിയിരുന്നു. കുടുംബത്തോടൊപ്പമാണ് ഇവര്‍ ബാലയെ കാണാന്‍ എത്തിയത്. അമൃതയും ഗോപി സുന്ദറും കുറച്ച് അധികം സമയം ആശുപത്രിയില്‍ ചിലവഴിച്ചതിന് ശേഷമായിരുന്നു മടങ്ങിയത്.

Amritha Suresh, Abhirami Suresh and Gopi Sundar
ഇപ്പോള്‍ അമൃത സുരേഷിനെതിരെ വലിയ രീതിയിലുള്ള സൈബര്‍ അറ്റാക്കാണ് നടക്കുന്നത്. ഒരുപാട് മോശപ്പെട്ട ന്യൂസുകള്‍ ചേച്ചിയെ പറ്റി പറഞ്ഞു പ്രചരിപ്പിക്കുമ്പോള്‍, കഥകള്‍ മെനയുമ്പോള്‍, കഥകള്‍ ട്വിസ്റ്റ് ചെയ്തു സ്പ്രെഡ് ആക്കുമ്പോള്‍ ഒക്കെ ഒരുപാട് വിഷമം തോന്നാറുണ്ട്. പക്ഷേ ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ ഒരു കാര്യം അല്ലാത്തതു കൊണ്ട് പ്രതികരിക്കാന്‍ ഉള്ള റിസോഴ്സ് ഇല്ലാത്തതും കൊണ്ട് ചെയ്യാറില്ല എന്നുമാണ് അഭിരാമി പറഞ്ഞിരിക്കുന്നത്.
