latest news
ബിയറില്‍ വിഷം കലക്കി തന്നു; സഹോദരന് എതിരെ ആരോപണവുമായി നടന്‍
Published on
മലയാളികള്‍ക്ക് ഉള്‍പ്പടെ ഏറെ പരിചിതനായ തമിഴ് നടനാണ് പൊന്നമ്പലം. ഇപ്പോള്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി ആശുപത്രിയില്‍ കഴിയുകയാണ് അദ്ദേഹം.
തന്റെ വൃത്ത തകറാറിലായതുമായി ബന്ധപ്പെട്ട് കുടുംബത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുകയാണ് താരം. തന്റെ പിതാവിന് നാലു ഭാര്യമാര്‍ ഉണ്ട്. അതില്‍ ഒരു മകന്‍ തനിക്ക് ബിയറില്‍ വിഷം നല്‍കി. ഭക്ഷണത്തില്‍ സ്ലോ പോയിസണ്‍ നല്‍കി എന്നുമാണ് താരം ആരോപിച്ചിരിക്കുന്നത്.
View this post on Instagram
താന്‍ അമിതമായി മദ്യപിച്ചതു മൂലമാണ് ഇങ്ങനെ സംഭിച്ചത് എന്നാണ് പലരും പറയുന്നത്. എന്നാല്‍ സത്യം അതല്ലെന്നും പൊന്നമ്പലം പറയുന്നു. ഇപ്പോള്‍ ബന്ധുവും സംവിധായകനുമായ ജഗന്നാഥന്‍ വൃക്ക ദാനം ചെയ്തത് മൂലമാണ് അദ്ദേഹം സ്വാഭാവിക ജീവിതതത്തിലേക്ക് മടങ്ങിയെത്തിയത്.
