latest news
കഷ്ടപ്പെട്ടാണ് ഇന്നും ജീവിക്കുന്നത്: കുളപ്പുള്ളി ലീല
Published on
ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് കുളപ്പുള്ള ലീല. മലയാളത്തിലെ പ്രമുഖരായ നടന്മാര്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള ഭാഗ്യവും ലീലയ്ക്ക് ലഭിച്ചിട്ടുണ്ട്.
1998 മുതല്‍ അഭിനയ രംഗത്ത് സജീവമാണ് താരം. ഏതാണ്ട് 200 ഓളം സിനിമകളുടെ ഭാഗമാകാനും ലീലക്ക് സാധിച്ചിട്ടുണ്ട്. നാടകത്തിലൂടെയാണ് അഭിനയ ലോകത്ത് എത്തിയത്. പിന്നീട് സിനിമയിലേക്കും കടന്നു. ഇപ്പോള്‍ തമിഴ് സിനിമകളിലാണ് താരം കൂടുതല്‍ സജീവം.
ഇപ്പോള്‍ തന്റെ ജീവിതത്തെക്കുറിച്ചാണ് താരം സാംസാരിക്കുന്നത്. ഇന്നും വളരെ കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. 94 വയസുള്ള ഒരു അമ്മയുണ്ട്. സഹായിക്കാന്‍ വേറെ ആരും ഇല്ല. അതിനിടയില്‍ താന്‍ മരിച്ചു പോയി, സുഖമില്ലാതെ കിടക്കുന്നു അങ്ങനെ പല വാര്‍ത്തകളും തനിക്കെതിരെ പ്രചരിക്കുന്നതായും താരം പറയുന്നു.