latest news
മുലക്കച്ച ധരിക്കണമെന്നുണ്ടെങ്കില്‍ അത് ധരിക്കണം: അഭയ
എന്നും വിമര്‍ശനങ്ങള്‍ വിടാതെ പിന്തുടരുന്ന താരമാണ് അഭയ ഹിരണ്‍മയി. ഡ്രസ്സിന്റെ പേരിലും സ്വന്തം സ്വകാര്യ ജീവിതത്തിന്റെ പേരിലും എല്ലാം വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് താരത്തിന് നേരിടേണ്ടി വരാറ്.

Abhaya Hiranmayi
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകളെക്കുറിച്ചും വസ്ത്രധാരണത്തെക്കുറിച്ചും ഒക്കെയാണ് താരം പറയുന്നത്. സമൂഹമാധ്യമത്തില്‍ നല്ലതും മോശമായ കമന്റുകള്‍ വരാറുണ്ട്. മൂഡ് അനുസരിച്ച് അതിന് മറുപടി നല്‍കും. വൃത്തികെട്ട മെസേജുകള്‍ വരാറുണ്ട്. നമ്മളിലെ എന്തോ ക്വാളിറ്റി കണ്ടാണ് അവര്‍ വന്നിരിക്കുന്നത്. അതിനെ അതിന്റേ ലാഘവത്തോടെ നോക്കി ചിരിച്ച് വിടുക എന്നല്ലാതെ അതിനൊന്നും മറുപടി കൊടുക്കരുത് എന്നും താരം പറയുന്നു.
പിന്നെ വസ്ത്രധാരണത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. നമ്മുടെ കാലാവസ്ഥക്കും കംഫര്‍ട്ടിനും അനുസരിച്ചുള്ള വസ്ത്രങ്ങള്‍ ധരിക്കണം. മുലക്കച്ച ധരിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ അതും ധരിക്കണം എന്നും അഭയ പറയുന്നു.
